ദിലീപ് എന്ന നടന്റെ സിനിമകൾ ആ നിലവാര പരിസരത്തെങ്ങും എത്താത്തത് കൊണ്ടാണ് അവ തുടർച്ചയായി പരാജയപ്പെടുന്നത് . ഒന്നുകിൽ ദിലീപ് തന്റെ നിലവാരത്തിനൊത്ത പ്രേക്ഷകർ ഉള്ള ഒരു ഇൻഡസ്ട്രി കണ്ടു പിടിക്കണം അല്ലെങ്കിൽ മലയാള സിനിമാ പ്രേക്ഷകരുടെ ബുദ്ധി നശിക്കാൻ വല്ല വഴിപാടും നേരണം


രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,നടിയെ ആക്രമിച്ച കേസോ പൊതു സമൂഹത്തിലെ ഇമേജ് തകർച്ചയോ ഒന്നുമല്ല തുടർച്ചയായുള്ള ദിലീപ് സിനിമകളുടെ ബോക്സ് ഓഫീസ് തകർച്ചക്കു പിന്നിൽ . കഴിഞ്ഞ ആറെഴു വർഷം കൊണ്ട് മലയാള സിനിമാ പ്രേക്ഷകർ ഒരുപാട് നിലവാര വളർച്ച ,

ഉണ്ടാക്കി പ്രത്യേകിച്ചും കൊവിഡ് സമയത്തൊക്കെ എന്നതാണ് അതിനു കാരണം . ദിലീപ് എന്ന നടന്റെ സിനിമകൾ ആ നിലവാര പരിസരത്തെങ്ങും എത്താത്തത് കൊണ്ടാണ് അവ തുടർച്ചയായി പരാജയപ്പെടുന്നത് . ഒന്നുകിൽ ദിലീപ് തന്റെ നിലവാരത്തിനൊത്ത പ്രേക്ഷകർ ഉള്ള ഒരു ഇൻഡസ്ട്രി കണ്ടു പിടിക്കണം ,

അല്ലെങ്കിൽ മലയാള സിനിമാ പ്രേക്ഷകരുടെ ബുദ്ധി നശിക്കാൻ വല്ല വഴിപാടും നേരണം .എന്നാണ് രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,ദിലീപിന്റെ പടങ്ങളിൽ കുറച്ചു സഹതാരങ്ങളുടെ പങ്ക് വലുതായിരുന്നു…. ഹരിശ്രീ അശോകൻ, സലിം കുമാർ കൊച്ചിൻ

ഹനീഫ ഒക്കെ ഉദാഹരണം..ഇപ്പോളത്തെ ഫോർമുലകൾ അന്നത്തെ ആ സെറ്റപ്പിൽ നിന്ന് വ്യത്യസ്തമാണു.. മലയാള സിനിമ ശരിക്ക് മാറി..ഇനിയുള്ള കാലം ദിലീപിന് പ്രൊഡ്യൂസർ ആയോ ഡയറക്ടർ എന്ന പേരിൽ ഓർഗനൈസർ ആയോ ഒതുങ്ങി , കൂടാം പുള്ളി ഒരു മാസ്സ് ഹീറോ അല്ലെങ്കിൽ ഐക്കൺ ആണ്

പ്രതീക്ഷിക്കുന്നത് അത് വർക്ക് ആവില്ല 😀😀 കേശു വീടിന്റെ നാഥൻ വരെ ഒരു പരിധിവരെ ഒക്കെയാണ് ഇനി അത് നടക്കില്ല.. പെയ്ഡ് മീഡിയ സ്തുതി പാടലുകൾ മാത്രം ഉണ്ടാവും,കൃത്യമാണ്.. പക്ഷേ ദിലീപ് സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെയുള്ള ബഹിഷ്കരണത്തോടും എനിക്ക് ഒരു പരിധിവരെ യോജിക്കാനാവും..

പക്ഷേ ചിലര് ഇത് കാണരുത് എന്ന് ആഹ്വാനം മുഴക്കുന്നത് അത്ര രസിക്കുന്നില്ല. കാലഘട്ടത്തിന് ആവശ്യമില്ലാത്ത ഒന്നും നിലനിന്നിട്ടില്ല നിലനിൽക്കില്ല, ഒരേ ശൈലിയിലെയുള്ള ചിത്രങ്ങൾ ഒരേ സ്റ്റൈൽ ഒരേ ഡാൻസ് ഒരേ കോമഡി ആളുകൾക്ക് മടുത്തു തുടങ്ങിയിരുന്നു കൃത്യസമയത്തു തന്നെ

പീഡനകേസും വന്നു,കൃത്യമായ നിരീക്ഷണം, ദിലീപ് ടൈപ്പ് സിനിമകളുടെ കാലം കഴിഞ്ഞു. മലയാള സിനിമയുടെ നിലവാരം കൂടി.പക്ഷെ പുള്ളി ഇപ്പോഴും പഴയ കുപ്പി വീഞ്ഞുമായി തന്നെ വരുന്നു പൊട്ടുന്നു വീണ്ടും വരുന്നു. ഇനി വല്ല പ്രൊഡ്യൂസറോ,വിതരണവോ മാത്രമായി ഒതുങ്ങുന്നതാവും നല്ലത്.