നന്ദു മഹാദേവ അന്തരിച്ചു.. സോഷ്യല്‍ മീഡിയയിലെ പ്രാര്‍ഥന മുഴുവന്‍ നന്ദുവിന് ഒപ്പം ഉണ്ടായിരുന്നു.. പക്ഷെ അവസാനം 27ആം വയസില്‍ കാന്‍സറുമായി ഉള്ള യുദ്ധത്തില്‍ പൊരുതി വീണു.. കണ്ണീര്‍ പ്രണാമം സഹോദരാ

0
3

ചങ്കുകളെ. വീണ്ടും ഞാൻ ക്യാൻസറുമായുള്ള പോരാട്ടം ആരംഭിക്കുന്നു. ഇത്തവണ ഇത് വളരെ കഠിനമായ യുദ്ധമാണ് .. ഞാൻ ആദ്യം എന്റെ എല്ലാ കാര്യങ്ങളും ഇവിടത്തെ ബന്ധുക്കളോട് പറയുക. ഇത് അറിഞ്ഞതിന് ശേഷം ആരും എന്നോട് സങ്കടത്തോടെ സംസാരിക്കരുത്. കാണാൻ വരരുത്. എല്ലായ്പ്പോഴും പൂർണ്ണ സന്തോഷത്തോടെ വരുന്നതുപോലെ അത് വരണം. ഞാൻ അത് ഇഷ്ടപ്പെടുന്നു. ഇതുപോലെ ഓരോ പോസ്റ്റും മലയാളികള്‍ക്ക് വളരെ പരിജിതമാണ്‌.

നന്ദു മഹാദേവ കാന്‍സറിനെ തോല്പിക്കാന്‍ പൂര്‍ണ മനസോടെ മുന്നിട്ടിറങ്ങിയ ഒരു സഹോദരന്‍, നമ്മുടെ ഇടയില്‍ ഇന്നും ഉള്ള ഒരളെ പോലെ തന്നെയാന്‍ നന്ദുവിനെ എല്ലാവരും കണ്ടത്, സ്നേഹിച്ചു, സഹായിച്ചു, സപ്പോര്‍ട്ട് ചെയ്യ്തു. ഈ ചെറുപ്പക്കാരന്‍ വിജയിച്ചു കാണാന്‍ പ്രാര്‍ഥിച്ചു. പക്ഷെ വിധി അവന് എതിരായിരുന്നു.

നാലു വര്‍ഷങ്ങള്‍ക്ക് മുന്നേ ആയിരുന്നു ആദ്യം കാന്‍സര്‍ അസ്ഥിക്ക് കാന്‍സര്‍ ഉള്ളതായി കണ്ടെത്തിയത്. അതിന് ശേഷം അത് ശ്വാസകോശത്തിലെക്കും പിന്നിട് പല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും കടന്നു. പല തവണ സര്‍ജറികള്‍ക്ക് വിധേയനായി വിജയിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.

പക്ഷെ ആരോഗ്യസ്ഥിതിയില്‍ ചെറിയ പ്രശങ്ങള്‍ നേരിട്ട നന്ദു കോഴിക്കോട് MVR കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30യോടെ ആയിരുന്നു മരണം. തിരുവനന്തപുരംകാരനായിരുന്നു നന്ദു.

തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും നന്ദുവിനെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പലരും നന്ദുവിനെ പിന്തുടരുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും നഷ്ടപ്പെടരുതെന്ന് മറ്റുള്ളവരോട് പറഞ്ഞ വ്യക്തി കൂടിയായിരുന്നു നന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here