എനിക്കെന്താ ഒരു മോഡല്‍ ആയാല്‍… അതിശയിക്കണ്ട ഈ ഒരു ചിന്തമതി ഇത് വീട്ടമ്മക്കും ഇതുപോലെ ആവാന്‍.. ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ.. രൂപവും ഭാവവും മാറിയ ജീന..

ഇപ്പോള്‍ വളര്‍ന്നു വരുന്ന തലമുറകളിലെ ഭൂരിഭാഗം കുട്ടികളുടെയും അഭിലാഷമാണ് ഒരു മോഡല്‍ ആകുക, സിനിമ താരമാകുക തുടങ്ങിയ ആഗ്രഹങ്ങള്‍ ആണ് മനസ്സില്‍. പക്ഷെ ചിലര്‍ ഒക്കെ സ്വന്തം ഇഷ്ടങ്ങളെ ഉള്ളില്‍ ഒതുക്കി ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകുകയും അവസാനം ആഗ്രഹങ്ങള്‍ക്ക് വിപരീതമായ മേഖലകളില്‍ എത്തി ചേരുന്നതും പതിവ് കാഴ്ചയാണ്.

ഇത്തരത്തില്‍ സ്വന്തം ആഗ്രഹങ്ങളെ ഉള്ളില്‍ ഒതുക്കി കഴിയുന്നവര്‍ക്കൊക്കെ ഒരു പ്രജോധനമാക്കാന്‍ പറ്റിയ ഒരാളാണ് ഈ കഥയിലെ നായിക ജീന ജയ്മോന്‍.. ചുവടെ ഉള്ള ചിത്രങ്ങള്‍ നമ്മളെ പഠിപ്പിക്കും, ഓര്‍മിപ്പിക്കും ചില കാര്യങ്ങള്‍. നിറത്തിനും സൗന്ദര്യത്തിനും എല്‍കേണ്ടിവന്ന പരിഹാസങ്ങളും തഴ്ത്തികെട്ടലും ഏറെ കേട്ടതാണ് ഈ കഥാ നായികാ.

ഒരു വീട്ടമ്മയില്‍ ഒതുങ്ങുമായിയിരുന്ന ജീവിതത്തെ ഇപ്പോള്‍ കാണുന്ന തലത്തിലേക്ക് എത്തിക്കാന്‍ ചെറിയ കഷടപാട് മാത്രമല്ല, അച്ചടക്കവും കഠിനമായ പ്രയത്‌നവും ചിട്ടയായ ജീവിത ശൈലിയുമാണ്. വീട്ടമ്മയുടെ കര്‍ത്തവ്യം ചെയ്യ്തുകൊണ്ട് തന്നെ ജീന മറ്റൊരു സ്വപ്നങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു.

ഇതിന്റെ റിസല്‍ട്ട് അതികം കാലം വൈകാതെ തന്നെ ജീനക്ക് കിട്ടി തുടങ്ങി, സാധാരണ വീട്ടമ്മയില്‍ നിന്നും ഒരു ബിസിനസ്സ്കാരിയിലേക്ക് പിന്നിട് നടന്നത് ഒരു വലിയ മാറ്റം ആയിരുന്നു മിസ്സ്‌ കേരള സെക്കന്‍റ് റണ്ണറപ്പിലേക്ക് ജീന എത്തിയത്.

വീട്ടമ്മയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സമയത്ത് മനസ്സില്‍ ഉണ്ടായ ആഗ്രഹങ്ങളുടെയും ചിന്തകളുടെ പിന്നാലെ അത് സ്വന്തമാക്കാന്‍ ഓടിയ ഓട്ടവും കഠിനാധ്വാനവും അവസാനം ജീനക്ക് വിജയം തന്നെ സമ്മാനിച്ചു. ആഗ്രഹങ്ങളിലേക്ക് ജീന നടന്നു കയറി. ജീന ഫെസ്ബുക്കില്‍ കുറിച്ച ഏതാനും വരികള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഏതൊരു തുടക്കക്കാരും അറിയണം ഈ കഥ..

ജീനയുടെ ആ കുറിപ്പ് ഇങ്ങനെയാണ്..
ഈ ഫോട്ടോ കാണുമ്പോ സ്വയം സന്തോഷവും അഭിമാനവും തോന്നാറുണ്ട്. സാധാരണ വീട്ടമ്മയിൽ നിന്നും ബിസിനസ്‌ കാരി,മിസിസ് കേരള സെക്കന്റ്‌ റണ്ണർ അപ്പ്‌. എന്റെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് അതെല്ലാം. ചിലപ്പോൾ തോന്നിയിട്ടുണ്ട് എന്റെ ഇപ്പോഴത്തെ ജീവിതം ഞാൻ പൊരുതി നേടിയതാണെന്ന്.

യാത്രയും മോഡലിംഗും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു. പക്ഷെ നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ നടന്ന താരതമ്യവും, കുറ്റപ്പെടുത്തലുകളും കാരണം ചെറുപ്പത്തിൽ ആ ഇഷ്ടങ്ങൾ പുറത്തുപറയാൻ തന്നെ പേടിയായിരുന്നു. സ്പോർട്സിലും, പഠിത്തത്തിലും ഞാൻ ആക്ടീവ് ആയിരുന്നു.

കസിൻസിൽ ഏറ്റവും നിറം കുറവ് ഞാനായിരുന്നു. ഇപ്പോഴും നിറം ഏതാണ്ട് വലിയ സംഭവമാണ് പലരുടേയും ധാരണ. നമ്മുടെ സമൂഹത്തിൽ അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. കറുപ്പ് വെളുപ്പ് താരതമ്യങ്ങൾ ഇപ്പോഴുമുണ്ട്. കുട്ടികളുടെ മനസ്സിൽ അത് ഉണ്ടാക്കുന്ന ആഘാതങ്ങൾ അത്ര വലുതാണ്. ചെറുപ്പത്തിൽ എന്റെ മനസ്സിലും അതുണ്ടാക്കിയ മുറിവ് വലുതാണ്.

എന്റെ ലൈഫിൽ വലിയ മാറ്റങ്ങൾ വന്നത് വിവാഹശേഷമാണ്. ഒരുപക്ഷേ എന്റെ ജീവിതത്തിലെ രണ്ടാം അധ്യായം എന്ന് പറയാം. എന്നെ എന്റെ കോംപ്ലക്സിൽ നിന്ന് പുറത്തെടുത്തത് എന്റെ ഭർത്താവായ ജെയ്മോൻ അന്തിക്കാട് ആണ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് എന്നെ മാറ്റിമറിച്ചത്.

കലാരംഗത്ത് പ്രവർത്തിക്കുന്ന ആളായതു കൂടി കൊണ്ടാകാം അദ്ദേഹത്തിന് എന്റെ ഇഷ്ടങ്ങളെ എളുപ്പത്തിൽ മനസിലായതും അതിനു കൂട്ടു നിന്നതെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് ചെറുപ്പത്തിൽ മനസ്സിൽ സൂക്ഷിച്ച ഇഷ്ടങ്ങളെല്ലാം പൊടിതട്ടിയെടുത്തു.

യാത്രകളെ പ്രണയിച്ച ഞാൻ ഇന്നിപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് ആളുകൾക്ക് യാത്ര പോകാനുഉള്ള ടൂർ പാക്കേജ് നടത്തുകയാണ്. പിന്നീട് മാറ്റിവെച്ച ഇഷ്ടം മോഡലിംഗ് ആയിരുന്നു. ഈ പ്രായത്തിൽ അത് നടക്കുമോ എന്ന ചിന്തയായിരുന്നു സത്യത്തിൽ അങ്ങനെയുള്ള ചിന്തകളെ ആണ് ആദ്യം മറികടക്കേണ്ടത്. ഇഷ്ടങ്ങൾക്ക് പരിധികളില്ല.

ഞാൻ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയാണ്. ഒരു സാധാരണ വീട്ടമ്മയായി ഇരിക്കുമ്പോഴാണ് ഈ ആഗ്രഹങ്ങളെല്ലാം വീണ്ടും മനസ്സിൽ മുളപൊട്ടുന്നത്. എനിക്കെന്താ ഒരു മോഡൽ ആയാൽ. നമ്മുടെ മമ്മൂക്ക വരെ പ്രായത്തെ പിടിച്ചു കെട്ടിയിട്ടുള്ള ആളാണ്.

ശ്രമിക്കുക തന്നെ. പിന്നീട് അതിനു വേണ്ടിയുള്ള ഹാർഡ് വർക്ക്‌ ആയിരുന്നു. നമുക്ക് എല്ലാത്തിനും സമയമുണ്ട്, നമ്മൾ അതു കണ്ടെത്തണം എന്ന് മാത്രം. മിക്കവാറും സ്ത്രീകൾക്കും സമയമില്ല എന്ന പറച്ചിൽ ഞാൻ കേട്ടിട്ടുണ്ട്. സമയം എല്ലാവർക്കും ഒരു പോലെയാണ്.

നമ്മൾ അതിനെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നത് പോലെ ഇരിക്കും കാര്യങ്ങൾ. 4 മണിക്ക് എഴുന്നേറ്റ് എല്ലാ പണികളും കഴിച്ച് ആറുമണിക്ക് ജിമ്മിൽ പോകും. വന്നിട്ട് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ, ജോലി, അങ്ങനെ എന്റേതായ എല്ലാ കാര്യങ്ങൾക്കും ഞാൻ സമയം കണ്ടെത്തി.

അമിതഭാരമുള്ള എന്റെ ശരീരത്തെ ആദ്യം വരുതിയിലക്കി എടുത്തു. എനിക്കുവേണ്ടി രണ്ടു മണിക്കൂർ എന്നും മാറ്റിവയ്ക്കും. പയ്യെപ്പയ്യെ എന്റെ ഇഷ്ടങ്ങളിലേക്കുള്ള വഴിയേ ഞാൻ എത്തി.നമ്മൾ ഒരുപാട് ആഗ്രഹിച്ചാൽ ലോകം തന്നെ അതു സാധിക്കാൻ കൂടെ നിൽക്കുമെന്നു കേട്ടിട്ടുണ്ട്. സത്യമാണത്. പിന്നെ നമ്മുടെ കഠിനാധ്വാനവും.

നമ്മുടെ ആഗ്രഹങ്ങളെ ഒരിക്കലും ഉള്ളില്‍ ഒതുക്കരുത്, അതിന്റെ പിന്നാലെ പോകാന്‍ ഉള്ള ക്ഷമയും, പ്രയത്നവും അതിനെ നമ്മുടെ മുന്നില്‍ തന്നെ കൊണ്ട് തരും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ജീന എന്ന ഈ വീട്ടമ്മയുടെ വിജയം.

Leave a Comment

Your email address will not be published. Required fields are marked *