കൃഷ്ണൻ കുട്ടി പണി തുടങ്ങി, ആവേശത്തോടെ ആരാധകർ

വിഷ്ണു ഉണ്ണികൃഷ്ണൻ വേറെ എവിടേയോ പോയി എന്തോ അപകടം പറ്റിയിട്ട് അല്ലങ്കിൽ തീരെ മടിയനായ ഉണ്ണിക്കണ്ണൻ കൂട്ടുകാരനോട് അതായത് ധർമജൻ ബോൾഗട്ടിയോട് അയാൾ പറഞ്ഞ ജോലിക്ക് പോകാതിരിക്കാൻ തള്ളി മറിക്കുന്നതല്ലേ. എന്തായാലും ഞാൻ ഒരു സെക്കന്റ്‌ പാർട്ട് പ്രതീക്ഷിക്കുന്നു

കൃഷ്ണൻകുട്ടി പണിതുടങ്ങി… 👌

വെറും ഒന്നരമണിക്കൂറിൽ പറയേണ്ടതെല്ലാം വൃത്തിക്ക് പറഞ്ഞ, ഏറ്റവും മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത മികച്ച ചലച്ചിത്രാനുഭവം… ❤

സിനിമയുടെ കഥയിലേക്ക് കടന്നാൽ ഉറപ്പായും അത് സ്പോയിലർ ആകും എന്നതിനാൽ, കഥയിലേക്ക് കടക്കുന്നില്ല…!

തീർച്ചയായും തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രം, പക്ഷെ നിർഭാഗ്യവെച്ചാൽ OTT റീലിസ് ആയി മാറി എന്ന് മാത്രം…!

ചിത്രത്തിലേക്ക് കടന്നാൽ 4 പ്രധാന കഥാപാത്രങ്ങൾ മാത്രമേ ഉള്ളു, എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു… വിഷ്ണു ഉണ്ണികൃഷ്ണൻ ഒക്കെ വൃത്തിയായി ചെയ്തപ്പോൾ ശരിക്കും ഞെട്ടിച്ചത് സാനിയ തന്നെയാണ്… നമ്മൾ ചില ആളുകളെ അങ്ങോട്ട് അണ്ടർസ്റിമേറ്റ് ചെയ്യും, അത്തരത്തിലെ നമ്മുടെ മുൻവിധികളെ എല്ലാം തച്ചുടാക്കുന്ന പ്രകടനമാണ് സാനിയയുടേത്…🔥

സൂരജ് ടോം എന്ന സംവിധായകന്റെ ഏറ്റവും മികച്ച പ്രോഡക്റ്റ്… ത്രില്ലർ പ്രേമികൾ നിർബന്ധമായും കാണേണ്ട മികച്ച സിനിമ… ❤👌

Leave a Comment

Your email address will not be published. Required fields are marked *