JOJI MALAYALAM NEW MOVISE

 

ജോജി കണ്ടു ഇഷ്ടമായി. എല്ലാവരും പല സമയത്ത് സംഭവിച്ച കഥകൾ എഴുതി സിനിമ എടുക്കുമ്പോൾ ശ്യം പുഷ്കരൻ ദിലീഷ് പോത്തൻ ഇപ്പൊ ഈ കോവിഡ് കാലത്ത് നടക്കുന്ന കഥ പറഞ്ഞു. ദിലീഷ് പോത്തന്റെ അഭിനയത്തോട് പൊതുവെ എനിക്ക് ഇഷ്ടം ഇല്ലങ്കിലും അദ്ദേഹത്തിന്റെ സംവീധാന മികവ് പറയാതിരിക്കാൻ പറ്റില്ല. എന്ത് എങ്ങനെ ഏത് രീതിയിൽ ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അഭിനയിച്ചവരുടെ കാര്യം പറയുകയാണെങ്കിൽ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ അതായത് ജോജിയിലെ പനച്ചേൽ കുട്ടപ്പൻ മുതൽ വീട്ടിലെ ജോലിക്കാരൻ വരെ നന്നായി അഭിനയിച്ചു തകർത്തു. ശരിക്കും ഫഹദ് ഫാസിൽ, ബാബുരാജ് തകർത്തു. പിന്നെ ജെയ്സൺ എന്നാ കഥാപാത്രം കണ്ടപ്പോൾ ദിലീഷ് പോത്തൻ ഓർമ വന്നു അദ്ദേഹത്തിന്റെ അതെ മാനറിസം.
മൊത്തത്തിൽ നല്ല ഒരു സിനിമ തന്നെ ആണ് ജോജി…

Leave a Comment

Your email address will not be published. Required fields are marked *