Connect with us

മഞ്ജു വേരിയർ ,സണ്ണി വെയ്ൻ ,അലെൻ സേവ്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ranjeet kamal shankar ,salil v എന്നിവർ സംവിധാനം ചെയ്ത horror thriller അഥവാ techno horror ആണ് ചതുർമുഖം

തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ചു ഒരുപാട് കാലത്തിന് ശേഷമാണ് ഒരു സിനിമ കണ്ടത്. ആദ്യത്തെ ഒരു ക്രൈം സീൻ കാണിച്ചത് മുതൽ മുതൽ ഇതെന്താണെന്നും എന്തുകൊണ്ടാണെന്നും അറിയാനുള്ള ആകാംഷ വല്ലാണ്ട് കൂടുതലായിരുന്നു. ഫസ്റ്റ് ഹാഫ് തീരുന്ന വരെയും വല്ലാത്തൊരു ഭീതി മനസ്സിനുള്ളിൽ ജനിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ക്ളൈമാക്സ് ഒക്കെ അതിഗംഭീരം എന്ന് പറയാതെ വയ്യ. പുതുമുഖ സംവിധായകരാണെങ്കിലും ഞെട്ടിക്കുന്ന മേക്കിങ് ആണ് ട്ടോ !!

മഞ്ജു വാരിയരും, സണ്ണി വെയിനും, അലൻസിയറും ഒരു ഫോണും – സിനിമയിലെ നാലു മുഖങ്ങൾ, അഥവാ ചതുർമുഖങ്ങൾ ഇവരാണ്. ക്ളീഷേ ഐറ്റംസ് ഒന്നും തന്നെ ഇല്ല എന്ന് പറയാം. എന്തായാലും ഇങ്ങനെയൊക്കെ നടക്കുമോ എന്നൊരു ഭയം മനസ്സിൽ പേറി മാത്രമേ നമുക് അവിടന്ന് എണീറ്റ് പോരാൻ കഴിയൂ. ഈ ടെക്‌നോളജി വല്ലാത്തൊരു സംഭവമാണ് മക്കളേ…..

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *