ഇവർ ആയിരുന്നു ഒരുകാലത്തെ മലയാള സിനിമ ഭരിച്ച നായികമാർ.. 80-90കളിലെ പ്രിയപ്പെട്ട നടിമാർ ഒറ്റ ഫ്രെമിൽ! സുഹൃത്തുകൾക്ക് ഒപ്പമുള്ള നിമിഷവുമായി നടി ചിപ്പി..’ – ഫോട്ടോസ് വൈറൽ

in Entertainment


ഒരു കാലത്ത് മലയാള സിനിമ അടക്കിഭരിച്ചിരുന്നത് തിരുവനന്തപുരം ലോബിയാണെന്ന് പണ്ടത്തെ ആളുകൾ പറയാറുണ്ടായിരുന്നു. ഇന്ന് അത് കൊച്ചി ലോബിയായി മാറിയെന്നും പ്രേക്ഷകർ തന്നെ വിലയിരുത്തിയിട്ടുണ്ട്. സംവിധായകനും നിർമ്മാതാവും

നടന്മാരും മാത്രമല്ല ഒട്ടുമിക്ക നടിമാരും തിരുവനന്തപുരത്ത് ഉള്ളവരോ അവിടെ വന്ന് താമസാക്കിയവരോ ഒക്കെയായിരുന്നു. എൺപതുകളും തൊണ്ണൂറുകളിലുമായിരുന്നു അങ്ങനെ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തിൽ എൺപതുകളിലും

തൊണ്ണൂറുകളിലും അടക്കിഭരിച്ച തിരുവനന്തപുരത്തെ നടിമാർ എല്ലാം വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്. നടി ചിപ്പി രഞ്ജിത്താണ് എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. വുമൺസ് ഡേ, അതുപോലെ ലവ്‌ലീസ് ഓഫ്

ട്രിവാൻഡ്രം എന്ന് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികവും ആഘോഷിക്കാൻ വേണ്ടിയാണ് എല്ലാവരും ഒത്തുകൂടിയത്. “ഓരോ സ്ത്രീയുടെയും വിജയം മറ്റൊരാൾക്ക് പ്രചോദനമാകണം. പരസ്പരം ആഹ്ലാദിക്കുമ്പോൾ നമ്മൾ ശക്തരാണ്.

ലവ്‌ലീസ് ഓഫ് ട്രിവാൻഡ്രം.. എൽഒടി – ഞങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് ചിപ്പി എല്ലാവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവച്ചിട്ടുള്ളത്. നടിമാരായ വിന്ദുജ മേനോൻ, സോന നായർ,

മഞ്ജു പിള്ള, കാർത്തിക, ശ്രീലക്ഷ്മി, മേനക സുരേഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നവർ. എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചാണ് കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. തിരുവനന്തപുരത്തെ സൗത്ത് പാർക്കിൽ വച്ചായിരുന്നു എല്ലാവരും ഒത്തുകൂടിയത്.


സോന നായരും വിന്ദുജയും മേനക സുരേഷും ഇതിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിലും സീരിയലുകളിലുമായി ഇവരിൽ പലരും സജീവമായി നിൽക്കുന്നവരുമാണ്. കാർത്തിക ഒഴിച്ച് ബാക്കി എല്ലാവരും സമൂഹ മാധ്യമങ്ങളിലും സജീവമാണ്.