ഭാവനയുടെയും നവീന്റെയും ജീവിത യാത്രയിലെ പുതിയ അതിഥി. ആരാധകരുടെ അഭിനന്ദന പ്രവാഹം , ചിത്രം വൈറലാകുന്നു

0
38

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയനായികയാണ് ഭാവന. വിവാഹശേഷവും അഭിനയ രംഗത്ത് സജീവമാണ് ഭാവന. ഭാവനയുടേയും നവീന്റേയും പുതിയ വിശേഷത്തിന് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നമ്മളിലെ പരിമളത്തെ അവതരിപ്പിച്ചായിരുന്നു കാര്‍ത്തികയെന്ന ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. സഹനായികയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ നായികയാവാനുള്ള അവസരമായിരുന്നു ഭാവനയ്ക്ക് ലഭിച്ചത്.

മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും താരം പ്രവേശിച്ചിരുന്നു. കന്നഡയിലും തെലുങ്കിലുമെല്ലാം ആരാധകരെ സ്വന്തമാക്കി മുന്നേറുകയാണ് താരം. നിര്‍മ്മാതാവായ നവീനായിരുന്നു ഭാവനയെ ജീവിതസഖിയാക്കിയത്്. വിവാഹശേഷം ഭാവന അഭിനയിക്കുന്നതിന് എതിര്‍പ്പുകളില്ലെന്നും വീട്ടിലിരുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവനയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് ഭാവനയും നവീനും.

താക്കോല്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇവരുടെ ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള യാത്രയില്‍ ഇവര്‍ക്ക് കൂട്ടായി പുതിയ ബെന്‍സുണ്ടാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ഇവരുടെ നേട്ടത്തിന് ആശംസ അറിയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here