ഇതിലും ഭേദം എനിക്ക് വട്ടുണ്ടോന്ന് ചോദിക്കുന്നത് ആയിരുന്നു…ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അർച്ചന

ലോകമെമ്പാടും പ്രക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ്‌ബോസ്. ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയിരുന്നത് ഹിന്ദിയിൽ ആയിരുന്നു. ഇപ്പോൾ തന്നെ 14 എപ്പിസോഡുകൾ കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ബോളിവുഡിൽ ഉള്ളത്‌ പോലെ മോളിവുഡിലും പ്രക്ഷകർ ഏറ്റെടുത്ത പരിപാടിയാണ് ബിഗ്ബോസ്.

മലയാളത്തിൽ അവതാരകനായി എത്തുന്നത് മലയാള സിനിമയിലെ താരരാജാവായ മോഹൻലാലാണ്. ഇതിനോടകം തന്നെ രണ്ട് എപ്പിസോഡുകൾ അവസാനിച്ചിരിക്കുകയാണ്. ഇനി പ്രഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് മൂന്നാമത്തെ എപ്പിസോഡിനു വേണ്ടിയാണ്.

പല ഉന്നത താരങ്ങളുടെ പേരും ലിസ്റ്റും കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇതൊക്കെ വ്യാജമാണെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബിഗ്‌ബോസിലേക്ക് നടി അർച്ചന ഉണ്ടാവുമവന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ വെക്തമാക്കിരിക്കുകയാണ് അർച്ചന കവി. ഞാൻ ബിഗ്‌ബോസിൽ ഉണ്ടാവില്ല എന്നാണ് താരം പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു അർച്ചന ഈ കാര്യം പറഞ്ഞത്.

ഇതിലും ഭേദം എനിക്ക് വട്ടുണ്ടോന്ന് ചോദിക്കുന്നത് ആയിരുന്നു ശരി എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ മറുപടി പറഞ്ഞത്.ഇതോടെ താരം ഉണ്ടാവില്ല എന്ന കാര്യത്തിൽ വെക്തമായി.നിരവധി പ്രമുഖ താരങ്ങളുടെ പേര് ഇതുപോലെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഗ്ബോസ്സിന്റെ ആദ്യ ദിനത്തിലാണ് മത്സരാർത്ഥികളുടെ പേര് പുറത്ത് വിടുള്ളു എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *