ജയശ്രീയുടെ_സ്വപ്നം പൂവണിഞ്ഞു , 50 -മത്തെ വയസ്സിൽ LLB പാസ്സായി !

0
74

കൊച്ചി സ്വദേശിനിയായ വി.ജയശ്രീ, തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരു സാധാരണ വീട്ടമ്മ, അവരുടെ വിവാഹത്തിനുമുമ്പുള്ള മോഹമായിരുന്നു ഒരു അഭിഭാഷകയാകണമെന്നത്. അത് നടന്നില്ല. ഡിഗ്രിക്ക് ശേഷം വിവാഹിതയായി. ഭർത്താവ് കാർപ്പൻറ്റർ ജോലിചെയ്യുന്ന വ്യക്തിയാണ്. തികച്ചും സാധാരണകുടുംബം. ഇരുവരും ജോലി ചെയ്താണ് കുടുംബം പുലർത്തിവന്നത്.

തിരുവന്തപുരത്തിനടുത്ത കുറ്റിച്ചൽ ആയിരുന്നു ഭർതൃവീട്. രണ്ടു കുട്ടികൾ ഗോകുലും ഗോപികയും. ഇരുവരും വിദ്യാർത്ഥികൾ. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള ജയശ്രീയുടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയും മക്കളുടെ പഠനവും കുടുംബ മേൽനോട്ടവുമായി തിരക്കാർന്ന ജീവിതമായിരുന്നു അവരുടേത്.

ജയശ്രീയുടെ മനസ്സിലെ മോഹം ഉൾക്കൊണ്ടിരുന്ന ഭർത്താവ് ഗോപകുമാർ അവരെ തുടരെ LLB പഠനത്തിന് പ്രോത്സാഹിപ്പിച്ചു. അങ്ങനെ വൈകിട്ട് 6 മുതൽ 9 വരെ പേരൂർക്കടയിലെ ലാ അക്കാഡമിയിൽ 2017 നാണ് മൂന്നുവർഷത്തെ ഈവനിംഗ് ക്ലാസ്സിന് ജയശ്രീ ജോയിൻ ചെയ്തത്. ഒരു ദിവസവും മുടങ്ങാതെ ജോലിസ്ഥല ത്തുനിന്നും ജയശ്രീയെ കോളേജിൽ കൊണ്ടുപോയി രുന്ന ഭർത്താവ് ഗോപകുമാർ രാത്രി 9.30 ന് ക്ലാസ്സ് കഴിയുന്നതുവരെ അവിടെ കാത്തുനിൽക്കുമായിരുന്നു.

ഒടുവിൽ പഠനത്തിൽ അഗ്രഗണ്യയായിരുന്ന ജയശ്രീ തൻ്റെ 50 -)o വയസ്സിൽ LLB പാസായത് മിന്നും വിജയത്തോടെ. മൂന്നാം റാങ്കാണ് അവർ കരസ്ഥമാക്കിയത്. ഇന്ന് തൻ്റെ ചിരകാല സ്വപ്നം സാക്ഷാത്ക്ക രിക്കപ്പെട്ട സന്തോഷത്തിലാണവർ. ഈ വിജയത്തിൽ ഭർത്താവും രണ്ടുമക്കളും എല്ലാ പിന്തുണയുമായി അവർക്കൊപ്പമുണ്ടായിരുന്നു.

ജയശ്രീ ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ അഡ്വക്കേറ്റ് ആർ.വിനോദി ന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയിരിക്കുകയാണ്. ഭാവിയിൽ ഒരു ക്രിമിനൽ ലോയറാകണമെന്നതാണ് തൻ്റെ ലക്ഷ്യമെന്ന് ജയശ്രീ വ്യക്തമാക്കുന്നു.

ആ ലക്ഷ്യവും പൂവണിയട്ടെ ഒപ്പം മുഴുവൻ സ്ത്രീസമൂഹത്തിനും മാതൃകയും പ്രേരണയുമായ ജയശ്രീക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

Kpd…..

LEAVE A REPLY

Please enter your comment!
Please enter your name here