Connect with us

ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഷെഡ്യൂൾ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂൾഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്.

ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാറിൽ മോഹൻലാൽ എത്തുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻസിബ.

ഇത് അൻസിബയുടെ നേച്ചർ ക്ലബിലെ പുതിയ കൂട്ടുകാർ ആണോയെന്നും എന്നും ജോർജുകുട്ടി ഇനിയും പശുവിനെ കുഴിച്ചിടേണ്ടി വരുമോയെന്നും കമന്റുകളിൽ ആരാധകർ ചോദിക്കുന്നുണ്ട്.

ആദ്യ ഭാഗത്തിനായി ഈ വീട് വിട്ടുകൊടുക്കുമ്പോൾ ചിത്രം ഇത്ര ഹിറ്റാകും എന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. രണ്ടാംഭാഗം ഷൂട്ട് ചെയ്യുമ്പോൾ വീടിന് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഷീറ്റ് ഇട്ടിരുന്ന കാർപോർച്ച് ഇപ്പോൾ വാർത്തു എന്നതാണ് പ്രധാന മാറ്റം. കൃഷി പച്ച പിടിച്ചതിനെ തുടർന്ന് സാമ്പത്തികമായി കുറച്ച് മുൻപോട്ട് എത്തിയ ജോർജുകുട്ടിയെയാണ് രണ്ടാംഭാഗത്തിൽ കാണാൻ സാധിക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movies

കനി കുസൃതിയുടെ ജീവിതം ഇങ്ങനെ… നിങ്ങള്‍ അറിയണം, വായിക്കുക, ഷെയര്‍ ചെയ്യുക..

Published

on

By

കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കനി കുസൃതി യുടെ ജീവിതം സിനിമയെപോലും വെല്ലുന്ന താരത്തിലുള്ളത്. ബിരിയാണി എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. പേരിന്റെ കൂടെ അച്ഛന്റെയോ കുടുംബപ്പേരോ ജാതിപ്പേരോ വെക്കുന്ന ഈ കാലത്ത് പേരിനൊപ്പം കുസൃതി എന്ന പേര് എങ്ങനെ വന്നു എന്നറിയാനാണ് പലർക്കും താല്പര്യം.

വിവാഹം കഴിക്കാതെ ഒരുമിച്ച് ദാമ്പത്യ ജീവിതം തുടങ്ങിയ സ്വതന്ത്ര ചിന്തകരും മനുഷ്യാവകാശ പ്രവർത്തകരുമായ എ കെ ജയശ്രീയുടെയും മൈത്രേയന്റെയും മകളായി 1985 സെപ്റ്റംബർ 12 തിരുവനന്തപുരത്താണ് കനി ജനിച്ചത്. മാതാപിതാക്കളെ പെരുവച്ചു വിളിക്കുന്നത് കേട്ടിരിക്കുന്നവർക്ക് ദഹിക്കാൻ കൊറച്ചു ബുദ്ധിമുട്ടായിരിക്കും. എന്നാൽ അങ്ങനെയാണ് മൈത്രേയൻ മകളെ പഠിപ്പിച്ചത്. രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു വളർന്നു വരേണ്ടവരല്ല മക്കൾ എന്നായിരുന്നു മൈത്രേയന്റെ നിലപാട്.

ഒരു കാലത്ത് ഉണ്ടായിരുന്ന തങ്ങളുടെ പേരുകൾ മക്കളുടെ പേരിന്റെ കൂടെ ചേർത്തുവെക്കുന്നത് ഒഴിവാക്കാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെയാണ് പത്താംക്ലാസ് പരീക്ഷയുടെ അപേക്ഷയ്ക്ക് പേരിന്റെ കൂടെ കുസൃതി എന്ന് ചേർത്തത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തോടും നാടകത്തോടും അതിയായ താല്പര്യം കനിക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ ലാഗോൻസ് ഇന്റർനാഷണൽ ഡി റ്റെറ്റെ ജാക്വസ് ലെക്കോക്കിൽ നാടക പഠനം പൂർത്തിയാക്കി. അതിനു ശേഷം നിരവധി നാടകങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും താരം നിറ സാന്നിധ്യമായിരുന്നു.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെ താരം സിനിമയിൽ തുടക്കം കുറിച്ചു. തുടർന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. 2010ൽ മോഹൻലാൽ നായകനായ ശിക്കാറിൽ നക്സലൈറ്റ് ആയും കോക്ടൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറായും നോർത്ത് 24കാതം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 2015ൽ കെ കെ രാജീവ്‌ സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷി എന്ന സീരിയലിൽ അഡ്വക്കറ്റ് ട്രീസ എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചു.

എന്റെ ശരീരം എന്റെ അവകാശം എന്ന ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു കനി ഒരു വിദേശ മാഗസിനിൽ പൂർണ നഗ്നയായി നിൽക്കുന്ന ഒരു ഫോട്ടോ വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിമേക്കുറിച്ചു ആദ്യ വെളിപ്പെടുത്തൽ നടത്തിയതും കനി കുസൃതി ആയിരുന്നു. ഒരു മലയാള ചിത്രത്തിൽ കരാർ എടുത്ത ശേഷം അതിന്റെ ഒരു അണിയറപ്രവർത്തകൻ തന്നെ രാത്രി ഫോൺ വിളിച്ചു മോശമായി പെരുമാറി അതിനെതിരെ പ്രതികരിച്ചത് കാരണം ആ സിനിമയിൽ നിന്നും എന്നെ പുറത്താക്കി എന്നും താരം ആരോപിച്ചിരുന്നു.

സിനിമ മേഖലയിൽ നിന്നും മോശം അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടണമെങ്കിൽ സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു എന്ന് ആരോപിച്ചിരുന്നു. ഇതിരെതിരെ മീറ്റു മൂവേമെന്റും, wcc യുടെ ശക്തമായ ഇടപെടലും സിനിമ മേഖലയിൽ പല ശക്തമായ മാറ്റങ്ങൾ വരാനും കാരണമായി. മാതാപിതാക്കളെ പോലെ വിവാഹം കഴിക്കാതെ ലിവിങ് ടുഗെതർ ആയിട്ടാണ് കനീയും ജീവിക്കുന്നത്. സംവിധായകനായ അനന്ത് ഗാന്ധിയോ ആണ് ജീവിത പങ്കാളി.

തനിക്ക് പതിനെട്ടു വയസ്സായപ്പോൾ അച്ഛൻ നൽകിയ ഒരു കത്ത് കനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണയില്ലാതെ നിനക്ക് ചെയ്യാൻ എല്ലാവിധ പിന്തുണയും, മദ്യപിക്കാനും പുകവലിക്കാനുമുള്ള സ്വാതന്ത്രവും നൽകുന്നു എന്ന് തുടങ്ങി ഗർഭം അലസിപ്പിക്കാനുള്ള സ്വാതന്ത്രം വരെ മകൾക്ക് കൊടുക്കുന്നു എന്ന് പറയുന്ന കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിനു വഴിയൊരുക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ട് പ്രധാന അന്താരാഷ്ട്ര അവാർഡുകൾ കനിക്ക് ലഭിച്ചിരുന്നു.

സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും മാസ്കോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കടൽത്തീരത്തു താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രധീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാടുവിടുകയും തുടർന്നുള്ള യാത്രയുമാണ് സിനിമയുടെ കഥാസാരം.

കനി കുസൃതി

കനി കുസൃതി

കനി കുസൃതി

കനി കുസൃതി

Continue Reading

Movies

അനുരാഗത്തിൻ വേളയിൽ കേശു: ഉപ്പും മുളകിൽ മുടിയനെ ഫേക്ക് ഐഡിയിൽ കുടുക്കി പിള്ളേർ.

Published

on

By

ഫ്‌ളവേര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ പുതിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പരമ്പരയിലെ ബാലുവിന്റെ മൂത്തമകനായ വിഷ്ണു എന്ന മുടിയനെ ഫെയ്ക്ക് ഐഡിയിലൂടെ കേശുവും ശിവാനിയും പറ്റിക്കുന്നതായാണ് പുതിയ എപ്പിസോഡ്‌ലൂടെ പുറത്തു വരുന്നത്.

ബാലുവിന്റെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം വഴി ഒരു ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും അതിലൂടെ മുടിയനെ ചാറ്റ് ചെയ്ത് പറ്റിക്കുകയുമാണ് ചെയ്യുന്നത്. ചാറ്റ് ഒടുവില്‍ ബാലു പിടിക്കുകയും. കുട്ടികളുടെ കള്ളത്തരങ്ങള്‍ പൊളിയുകയും ചെയ്തു. ചാറ്റിന് അവസാനം പ്രണയത്തില്‍ ആണെന്ന് പറയുകയും മുടിയന്‍ സ്വപ്നം കാണുന്നതിലും ആണ് വീഡിയോ ചെന്നവസാനിക്കുന്നത്.

വീഡിയോയുടെ ഏറ്റവും ഒടുവിലാണ് ആരാധകര്‍ക്കായി സര്‍പ്രൈസ് ഒളിപ്പിച്ചിരിക്കുന്നത്. പെണ്ണിന്റെ വേഷത്തില്‍ എത്തുന്ന കേശുവും ആരാധകരുടെ കയ്യടി നേടുകയാണ്. നിരവധി മെസ്സേജുകള്‍ ആണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. എപ്പിസോഡ് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷങ്ങൾ കണ്ടത്. വീഡിയോ ട്രന്‍ഡിങ്ങില്‍ എത്തുകയും ചെയ്തു. മുടിയന്‍ പറ്റിക്കപ്പെട്ടതോടെ അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കേശുവിനെ പെണ്ണിന്റെ രൂപത്തില്‍ കണ്ടതോടെ കൂടുതല്‍ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് തന്നെയാണ് പ്രേക്ഷകരും കമന്റുകളില്‍ അറിയിക്കുന്നത്. കേശു വളരെ സുന്ദരിയായാണ് എപ്പിസോഡിന്റെ അവസാനം എത്തിയിരിക്കുന്നത്. കൂടുതല്‍ നര്‍മങ്ങള്‍ കോര്‍ത്തിണക്കിയ എപ്പിസോഡുകള്‍ പുറത്തു വരുമെന്നാണ് പ്രേക്ഷകര്‍ വീഡിയോ കണ്ടതോടെ അഭിപ്രായപ്പെടുന്നത്. മാത്രമല്ല എപ്പിസോഡ് പുറത്തു വന്നതിനു ശേഷം എന്തെങ്കിലും പുതിയ ട്വിസ്റ്റും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിവെച്ചിട്ടുണ്ട് എന്നതിനും സംശയം ഉണ്ട്. എന്നിരുന്നാലും വരും എപ്പിസോഡുകള്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഈ ലോക് ഡൗണ്‍ സമയത്ത് നര്‍മ്മം കലര്‍ത്തി നിരവധി എപ്പിസോഡുകള്‍ ആയിരുന്നു ഉപ്പും മുളകും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പാറുക്കുട്ടിയും ടീമില്‍ ജോയിന്‍ ചെയ്തതോടെ സംഭവം കൂടുതല്‍ മനോഹരം ആവുകയായിരുന്നു. ഇപ്പോള്‍ ഡയലോഗ് പറയാന്‍ ഉള്ള സീനുകള്‍ ഒക്കെ പാറുവിന് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട് .ഉപ്പും മുളകും പരമ്പരയുടെ ഓണം എപ്പിസോഡും ട്രന്‍ഡിങ്ങില്‍ എത്തിയിരുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരു പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയ്ക്ക് ആദ്യം മുതല്‍ തന്നെ നിരവധി ആരാധകരാണുള്ളത്. എല്ലാ എപ്പിസോഡുകളും നര്‍മ്മങ്ങള്‍ നിറഞ്ഞതാണ്. ബാലുവിനെയും ഭാര്യ നീലുവിനെയും മക്കളായ കേശു ,ശിവാനി, വിഷ്ണു, പാറു തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. സീരിയല്‍ നിന്ന് ലച്ചു പിന്മാറിയതോടെ കഥാഗതികള്‍ക്ക് അല്പം മാറ്റം വന്നിരുന്നു.

പിന്നീട് പുതിയ അതിഥി ജോയിന്‍ ചെയ്തു എങ്കിലും പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിച്ചിരുന്നില്ല. കോവിഡ് വ്യാപനം വന്നപ്പോള്‍ ഷൂട്ടിങ് നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. പിന്നീട് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ സീരിയല്‍ പുനരാരംഭിക്കുകയും ചെയ്തു. ആദ്യനാളുകളില്‍ പാറുവിനെ സീരിയലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീടാണ് പാറു എത്തിയത്.

aa

കുട്ടിതാരം വന്നതോടെ എപ്പിസോഡുകള്‍ കൂടുതല്‍ കളര്‍ഫുള്‍ ആകുകയായിരുന്നു. പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകളായിരുന്നു ലോക് ഡൗണിന് ശേഷം പുറത്തു വന്നിരുന്നത്. എല്ലാ എപ്പിസോഡുകളും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഉപ്പും മുളകും ടീമിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്

Continue Reading

Keralam

ആദ്യമായിട്ടാണ് ഇത്രയും വലിയ അംഗീകാരം, കേട്ടപ്പോൾ തല കറങ്ങി വീണു..’ – സന്തോഷം പങ്കുവച്ച് നടി സ്വാസിക

Published

on

By

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും നടിയായി കനി കുസൃതിയെയും തിരഞ്ഞെടുത്തു. മികച്ച സിനിമയായി തിരഞ്ഞെടുത്തത് വാസന്തി എന്ന ചിത്രത്തിനായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായപ്പോൾ സ്വാസികയും ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിനടന്മാരായി.

റഹുമാൻ ബ്രതെഴ്സ്, ഷിനോസ് റഹ്മാനും, സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രമാണ് മികച്ച സിനിമയായി മാറിയത്. നടൻ സിജു വിൽസണാണ് സിനിമ നിർമ്മിച്ചത്. സിജു വിൽ‌സൺ തന്നെയാണ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത്. ഈ സിനിമയിലെ അഭിനയത്തിനാണ് സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്.

അവാർഡ് ലഭിച്ചതിന് ശേഷം ആദ്യ പ്രതികരണം സ്വാസിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നും എന്നാൽ ആഗ്രഹമുണ്ടായിരുന്നുവെന്നും സ്വാസിക പറഞ്ഞു. അഭിനയരംഗത്ത് വന്നിട്ട് ഇത്രയും കാലമായല്ലോ എന്നും ഒരു അംഗീകാരം കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചെന്നും സ്വാസിക പറഞ്ഞു.

ചിത്രത്തിന്റെ പ്രിവ്യു കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ അവാർഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ താൻ ഇവിടെ തല കറങ്ങി വീണെന്ന് പറയാമെന്ന് സ്വാസിക ആദ്യ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു. പെർഫോമൻസ് സാധ്യത ഉള്ള സിനിമകൾ ഇതുവരെ ചെയ്തില്ലയായിരുന്നുവെന്നും അതുകൊണ്ടാണ് വാസന്തിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ചെയ്തതെന്ന് സ്വാസിക പറഞ്ഞു.

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, ശുഭരാത്രി തുടങ്ങിയ സിനിമകളിലും സ്വാസിക കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു. സീത എന്ന സീരിയലിലെ പ്രകടനത്തിന് ശേഷമാണ് സ്വാസികക്ക് ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിച്ചത്. സിനിമയായാലും ഷോർട്ട് ഫിലിമുകൾ ആയാലും സീരിയൽ ആയാലും സ്വാസിക അഭിനയിക്കാറുണ്ട്.

Continue Reading

Trending