Connect with us

രാത്രി യാത്രകളിൽ നമ്മുടെ നിരത്തുകളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹൈ ബീം ലൈറ്റുകൾ ഇട്ടുവരുന്ന വാഹനം. എതിരേ വാഹനം വരുന്നുണ്ടെങ്കിൽ പോലും പല ഡ്രൈവർമാരും ലൈറ്റുകൾ ഡിം ചെയ്യാൻ തയാറാകാറില്ല. ഇത് എതിർദിശയിലെ ഡ്രൈവർമാരുടെ കണ്ണുകൾക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതമാണ്. വൻ അപകടങ്ങൾക്കും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്.

ബ്രൈറ്റ് ലൈറ്റ് ഇട്ട് രാത്രിയിൽ ചീറിപ്പാഞ്ഞ് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി പല തരത്തിലുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും നിയമനടപടികളും സർക്കാരും മോട്ടോർ വാഹന വകുപ്പും കൈക്കൊള്ളുന്നുണ്ട് എന്നിട്ടും പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല.രാത്രി യാത്രയിലെ ഈയൊരു വലിയ പ്രശ്നത്തിന് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് രണ്ട് യുവാക്കൾ.

ഇവർ കണ്ടുപിടിച്ച ഡിമ്മർ സർക്യൂട്ട് എന്ന കിടിലൻ ഉപകരണം രാത്രിയിൽ വാഹനം എതിരെ വരുമ്പോൾ നമ്മുടെ വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് ഡിം ആക്കാൻ സഹായിക്കും.ഒപ്പം എതിർവശത്തെ ഡ്രൈവറെയും വാഹനത്തെ കൂടിയാണ് ഇത് രക്ഷിക്കുന്നത്.ഡിമ്മർ സർക്യൂട്ട് എന്ന ഈ ഉപകരണത്തെ കൂടുതൽ പരിചയപ്പെടാം. ഈ സർക്യൂട്ട് പിടിപ്പിച്ചാൽ ഓപ്പോസിറ്റ് ഒരു വാഹനം വരുന്ന സമയത്ത് നമ്മൾ ബ്രൈറ്റ് ലൈറ്റ് ഇട്ടിരിക്കുന്ന ഹെഡ്ലൈറ്റുകൾ ഓട്ടോമാറ്റിക്കായി ഡി മാക്കും.

സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ബോണറ്റിൽ ആണ് പിടിപ്പിക്കുന്നത്. എതിരെ വരുന്ന വാഹനത്തിന്‍റെ പ്രകാശം നമ്മുടെ വാഹനത്തിന്‍റെ ബോണറ്റിൽ തട്ടുമ്പോൾ സെൻസറുകൾ ആ പ്രകാശം പിടിച്ചെടുത്ത് നമ്മുടെ വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് ഡിം ആക്കുകയാണ് ചെയ്യുന്നത്.ഇനി ഇത് പ്രവർത്തിക്കുന്നത് എങ്ങനെ നോക്കാം.

ഒരു ബോക്സും ആ ബോക്സിൽ നിന്ന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന കുറച്ച് വയലുകളും ആണ് ഇതിന്‍റെ ഘടന. അതിൽ ഒരു വയറിന്‍റെ അറ്റത്തായി പിടിപ്പിച്ച സെൻസർ ആണ് ഹെഡ്ലൈറ്റ് ഡിം ആകാൻ സഹായിക്കുന്നത്.ഇനി ഈ ഉപകരണം കാറിൽ ഫിറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം കാറിന്‍റെ മുൻ ഭാഗത്ത് ബോണറ്റിൽ ആണ് ഈ ഉപകരണം പിടിപ്പിക്കുന്നത്. അതിനായി ബോണറ്റ് തുറന്ന് വയറുകൾ ഹെഡ്ലൈറ്റ് ലേക്ക് പിടിപ്പിച്ചു കൊടുക്കുക ഉപകരണത്തിന് പവർ സപ്ലൈ ബാറ്ററി യിലേക്കും കൊടുക്കുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ ഡിമ്മർ സർക്യൂട്ട് റെഡി. ഇനി രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിർഭാഗത്ത് വരുന്ന ലൈറ്റ് സെൻസർ പിടിച്ചെടുക്കുകയും അത് വഴി ഹെഡ്ലൈറ്റുകൾ തനിയെ ഡിം ആകുകയും ചെയ്യും.ഈ ഡിമ്മർ സർക്യൂട്ട് വാഹനങ്ങളിൽ പിടിപ്പിച്ചു കൊടുക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ ബ്രൈറ്റ് ലൈറ്റിൽ പോകുന്ന വണ്ടികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

നിങ്ങളുടെ വീട്ടിലെ വൈദ്യുതി പാഴായി പോകുന്നുണ്ടോ എന്നു കണ്ടെത്താം ഇത് കണ്ടെത്തിയാല്‍ കറന്റ്‌ ബില്‍ കൂടൂല

Published

on

By

അശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ജീവൻ അപകടത്തിൽ ആക്കുന്ന ഒന്നാണ് വൈദ്യുതി. അതുകൊണ്ടുതന്നെ നമ്മുടെ വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്‍റെ സുരക്ഷ.പലപ്പോഴും വീടിനുള്ളില്‍ വൈദ്യുതി പ്രവാഹം ഏറ്റ് പലരും മരണപ്പെടുന്ന സംഭവങ്ങൾ പലസ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്.

ഷോക്ക് പല രീതിയിൽ ഏൽക്കാം ചിലപ്പോൾ സ്വിച്ചിൽ നിന്നോ മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍ തൊടുമ്പോഴോ അങ്ങനെ പല രീതിയില്‍. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും.അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം. ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണ്ടേതാണ്.

ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം.എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ അത് കണ്ട് പിടിക്കാനുള്ള വഴികളും എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്വയവും കുടുംബങ്ങങ്ങളെയും വൻ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ഈ അറിവ് നമ്മെ സഹായിക്കും.വീട്ടിൽ എർത്ത് ലീക്കേജ് ഉണ്ടായാൽ അത് കണ്ട് പിടിക്കാനും എർത്തിങ് സ്ട്രോങ്ങ്‌ ആണോന്ന് അറിയാനും നമുക്ക് സ്വയം ചെയ്യാവുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്.

നമ്മുടെ വീട്ടിൽ എർത്ത് ലീക്കേജ് ഉണ്ടോ കറണ്ട് പാഴാകുന്നുണ്ടോ എന്നൊക്കെ അറിയാൻ ഒരു ബുൾബും കുറച്ച് വയറും മാത്രം മതി. ഇനി അത് എങ്ങനാണ് ചെയ്യുന്നതെന്ന് നോക്കാം. 100 വാട്സ്സിന്‍റെ ബൾബ് ഒരു 7 വാട്ട് എൽ. ഇ. ഡി ബൾബ് എന്നിവ ആദ്യം എടുക്കണം.പരിശോധന നടത്താനായി ആദ്യം 100 വാട്ടിന്റെ ബൾബ് എടുത്ത് മീറ്റർ ബോക്സ്‌ തുറന്ന് അതിലെ ഫെയ്സിലും ന്യൂട്ടർലും ബൾബിന്‍റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന വയർ വെച്ച് ചെക്ക് ചെയ്യം. അപ്പോൾ ബൾബ് പകുതി തെളിഞ്ഞ് കത്തും.

അതെ ബൾബ് ഫെയിസ്‍ലും എർത്തിലും കൊടുത്താൽ ബൾബ് നല്ല പോലെ തെളിയും അപ്പോൾ നല്ല എർത്തിങ്ങ് ഉണ്ടെന്ന് നമുക്ക് മനസിലാക്കാം. ഈ മാർഗം ഉപയോഗിച്ച് നമുക്ക് എവിടെയും എർത്ത് സ്ട്രോങ്ങ്‌ ആണോ എന്ന് പരിശോധിക്കാം. ഇനി എർത്തിൽ ലീക്കേജ് ഉണ്ടോ എന്നറിയാൻ എൽ.ഇ. ഡി ബൾബ് ഉപോയോഗിക്കാം.ബൾബിന്റെ വയർ മീറ്റർ ബോക്സിന്റെ അകത്തെ ന്യൂട്ടറിലും എർത്തിലും ഒരേ പോലെ വെച്ച് കൊടുത്താൽ ലീക്കേജ് ഉണ്ടെകിൽ ബൾബ് കത്തും.

ഇനി പ്ലഗ് പോയിന്റിന്‍റെ എർത്ത് സ്ട്രോങ്ങ്‌ ആണോന്ന് അറിയാൻ പ്ലഗ് ഹോളിലെ എർത്തിലും ന്യൂട്ടറിലും ബൾബ് കണക്ഷൻ കൊടുത്ത് നോക്കാം. ബൾബ് കത്തുന്നുടെങ്കിൽ ലീക്കേജ് ഉണ്ടെന്ന് മനസിലാക്കാം. അതെ സമയം ഫേസിലും എർത്തിലും ബൾബ് കൊടുത്താൽ അത് കത്തുന്നുണ്ട് എങ്കിൽ എർത്ത് സ്ട്രോങ്ങ്‌ ആണെന്ന് മനസിലാക്കാം.വളരെ എളുപ്പമുള്ള,വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ മാർഗങ്ങൾ അറിഞ്ഞിരുന്നാൽ വൈദ്യുതി കൊണ്ടുണ്ടാകുന്ന അപകടങ്ങൾ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാം.

Continue Reading

Tech

വീട്ടിൽ കേടായ പെൻഡ്രൈവ്, മെമ്മറി കാർഡും ഉണ്ടെങ്കിൽ ഇവ ഞൊടിയിടയിൽ ശരിയാക്കി എടുക്കാം, അറിവ്

Published

on

By

എന്തെങ്കിലുമൊക്കെ ഡാറ്റസ് സ്റ്റോർ ചെയ്യാനും, സ്റ്റോർ ചെയ്തു കൊണ്ടു നടക്കുവാനും എല്ലാം മെമ്മറി കാർഡ് പെൻഡ്രൈവ് എല്ലാം ഉപയോഗിക്കുന്നവർ ആണ് കൂടുതൽ പേരും, എന്നാൽ എന്തെങ്കിലും കാരണവശാൽ ഇവ കേടായി പോയിട്ടുണ്ടെങ്കിൽ ഒട്ടും തന്നെ സമയം കളയാതെ മറ്റൊന്ന് വാങ്ങുന്ന പതിവ് പലർക്കുമുണ്ട്, ഇനി ഒന്ന് കേടായി പോയാൽ വേറെ വാങ്ങാതെ കടം വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്.

എന്നാല് ആ കേടായി പോയ പെൻഡ്രൈവ് ഒന്ന് റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്ന സാധ്യതയെ കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ ചിന്തിക്കുന്നുള്ളൂ, ആയതിനാൽ കേടായ മെമ്മറി കാർഡും പെൻഡ്രൈവും എല്ലാം നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ വീഡിയോയിൽ പറയുന്ന രീതിയിൽ നിങ്ങൾക്ക് സ്വന്തമായി ശരിയാക്കി എടുക്കാം,

അത് നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു അറിവായിരിക്കും ആയതിനാൽ പുതിയതും പഴയതും എല്ലാം നമുക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. അപ്പൊൾ അത്യാവശ്യം നല്ല വിലവരുന്ന പെൻഡ്രൈവും മെമ്മറി കാർഡുകളും കേടായി പോയതിനെ തുടർന്ന് വിഷമിക്കുന്ന,

എല്ലാവർക്കും ഈ ഒരു വീഡിയോ നല്ലൊരു പരിഹാരം ആയിരിക്കുമെന്നു കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ പറയണം.

Continue Reading

Trending