Connect with us

മലയാളികൾക്ക് ഏറേ പ്രിയപ്പെട്ടതാണ് കരിക്ക് വെബ് സീരിസ്. കരിക്കിൽ അഭിനയിക്കുന്ന താരങ്ങളെല്ലാം പെട്ടെന്ന് പ്രേക്ഷക പ്രീതി നേടുകയും വൈറലാവുകയും ചെയ്യാറുണ്ട്. അങ്ങനെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്തും സിനിമയിലും സജീവമായ താരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറേ ശ്രദ്ധേയമാകാറുണ്ട്.

തന്റെ കാഴ്ചപാടുകൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രേഖപ്പെടുത്തുന്ന ഒരാളാണ് താരം. ആട് 2 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. കരിക്കിൽ വന്ന ശേഷമാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്. ഇപ്പോഴിതാ കഴിഞ്ഞ ജന്മദിനം ആഘോഷിച്ച താരം ആരാധകർക്ക് വേണ്ടി ഒരു സർപ്രൈസ് തന്റെ അക്കൗണ്ടിലൂടെ പങ്കുവച്ചു.

ഏറെ നാളത്തെ സ്വപനം നേടിയെടുത്തതിന്റെ സന്തോഷമാണ് താരം പോസ്റ്റ് ചെയ്തത്. നീണ്ട രണ്ട് വർഷത്തെ ആഗ്രഹം ഈ ലോക് ഡൗൺ കാലത്താണ് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്. ലൈഫിൽ ഇത്പോലെ ചെറിയ സ്വപ്‌നങ്ങൾ നേടിയെടുക്കുമ്പോൾ ഉള്ള വലിയ സന്തോഷങ്ങളാണ് ലൈഫ് എന്നും മനോഹരമാക്കുന്നത് എന്നും താരം കുറിച്ചു.

View this post on Instagram

ഓരോ വർഷവും Birthday വരുമ്പോൾ ഞാൻ ചിന്തിക്കും… സ്വന്തമായി എന്തെങ്കിലും ഒന്ന് നേടിയെടുക്കണം എന്ന്. നീണ്ട 2 വർഷത്തെ ആ ആഗ്രഹം നടന്നത് ഈ ലോക്ക്ഡൗൺ കാലത്തായിപോയി എന്നുമാത്രം. ഒരുപാട് കഷ്ടപാടുകൾക്ക് ശേഷം ഞാൻ നേടിയെടുത്ത എന്റെ സ്വപ്നം ലോക്ക്ഡൗണിൽ പെട്ട് ലോക്ക് ആയി… ഫ്രണ്ടിന്റെ വീടിന്റെ കാർ പോർച്ചിൽ റസ്റ്റ്‌ എടുക്കേണ്ടിവന്നപ്പോൾ എന്റെ ഈ ചെറിയ ആഗ്രഹത്തെ, എന്റെ സ്വന്തം വീട്ടിൽ എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടും , വാശിയും നിറഞ്ഞ കാര്യമായിരുന്നു… ഇന്ന് എൻറെ Birthday ദിവസം ഞാൻ എനിക്ക് തന്നെ നൽകിയ ഈ ഗിഫ്റ്റ് സ്വന്തം വീടിന് മുന്നിൽ കിടക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു… ലൈഫിൽ ഇത്പോലെ ചെറിയ സ്വപ്‌നങ്ങൾ നേടിയെടുക്കുമ്പോൾ ഉള്ള വലിയ സന്തോഷങ്ങളാണ് ലൈഫ് എന്നും മനോഹരമാക്കുന്നത്. 😊🙏❤️ #agifttomyself #gratefulfortheblessings

A post shared by Ameya Mathew✨ (@ameyamathew) on

സ്വന്തമായി വാങ്ങിയ പുതിയ കാറിന്റെ ഫോട്ടോയാണ് അമേയ പോസ്റ്റ് ചെയ്തത്. ലോക് ഡൗൺ ആയതിനാൽ കാർ കൂട്ടുകാരന്റെ വീടിന്റെ കാർ പോർച്ചിൽ വിശ്രമിക്കുക ആയിരുന്നുവെന്നും ജന്മദിനത്തിലാണ് അത് വീട്ടിൽ എത്തിയത് എന്നും അമേയ കുറിച്ചു. അമേയയുടെ ആരാധകർ പോസ്റ്റിന് താഴെ ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല.

ameya-(4)

ameya-(3)

ameya-(2)

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Fashion

നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. അവിടെ നിന്നാണ് ഞാൻ ആ ശീലം പഠിച്ചത് “. തുറന്നുപറഞ്ഞ് ശാലു മേനോൻ.

Published

on

By

താൻ ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും,​ അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും തുറന്ന് പറഞ്ഞ് ശാലു മേനോൻ. ജയിലിലെ വാസത്തിലൂടെ തന്നിലെ വ്യക്തിയെ മാറ്റിയെടുക്കുവാൻ കഴിഞ്ഞുവെന്ന് നടി ശാലു മേനോൻ. ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. മലയാള സിനിമ -സീരിയൽ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ശാലു മേനോൻ.

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്.

അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുക ളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..

Continue Reading

Fashion

ഇതിപ്പോ വെറൈറ്റി ലുക്കായി പോയല്ലോ..!’ – വ്യത്യസ്തമായ മേക്കോവറുമായി നടി അമല പോളിന്റെ ഫോട്ടോഷൂട്ട്!

Published

on

By

മലയാളത്തിൽ നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ താരറാണിയായി മാറിയ മലയാളി നടിയാണ് അമല പോൾ. ആലുവ സ്വദേശിനിയായ അമലയെ തേടി നല്ല കഥാപാത്രങ്ങൾ ആദ്യം എത്തിയത് തമിഴ് സിനിമ മേഖലയിൽ നിന്നാണ്. 2010-ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ അമലയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

പിന്നീട് തമിഴ്, തെലുഗ് സിനിമകളിൽ അഭിനയിച്ച് മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയിലൂടെ അതിശക്തമായി തിരിച്ചുവരികയും ചെയ്തു. അമല മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളിൽ നായകനോളം പ്രാധാന്യം ഉള്ള നായിക കഥാപാത്രം തന്നെയായിരുന്നു. മലയാളത്തിൽ മിക്ക നടിമാർക്കും ലഭിക്കാത്ത ഭാഗ്യങ്ങളിൽ ഒന്നാണ്.

ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അമല അഭിനയിച്ചിട്ടുണ്ട്. 2014-ൽ തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ എ.എൽ വിജയ്‌യുമായി വിവാഹിതയായ അമല പോളിന്റെ കുടുംബജീവിതം പക്ഷേ അത്ര സുഖകരമല്ലായിരുന്നു. 2017-ൽ അമല പോലും വിജയും തമ്മിൽ നിയമപരമായി ബന്ധം വേർപ്പെടുത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ഒരാളാണ് അമല പോൾ. അടുത്തിടെ ഒരു മാധ്യമം നൽകിയ വ്യാജ വാർത്തയ്ക്ക് എതിരെ തുറന്നടിച്ച് ഒരു വീഡിയോ അമല പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും വീഡിയോയ്ക്ക് ലഭിച്ചത്.

ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ അമല പോളിന്റെ ചിത്രങ്ങൾ ശരിക്കും ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. അജീഷ് പ്രേമാണ് അമലയുടെ ഈ കിടിലം ഫോട്ടോഷൂട്ട് ക്യാമറയിൽ പകർത്തിയത്. നടിമാരായ ശ്രിന്ദ, പേളി മാണി തുടങ്ങിയവർ ഫോട്ടോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

അമല പോൾ.

Continue Reading

Entertainment

ദൈവമേ.. പ്രീ – Wedding ഷൂട്ട്‌ ഒക്കെ കൈവിട്ട് പോയി.. എനിക്ക് വസ്ത്രങ്ങൾ വേണ്ട നിന്നെ മാത്രം മതി, വൈറലായി ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Published

on

By

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്തമാണ്,

വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്, ഇതുവരെ കണ്ടതല്ല ഈ ചിത്രങ്ങൾ, എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങളിൽ കൂടി, വയനാട്, വാഗമൺ ഭാഗങ്ങളിൽ നിന്നാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്പ്ര

കൃതിയുടെ സൗന്ദര്യം അത്രത്തോളം ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഈ ഫോട്ടോ ഷൂട്ടിൽ ഉള്ളത്. വെഡിങ് സ്റ്റോറിസ് ഫോട്ടോഗ്രാഫി എന്ന കമ്പനി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറൽ ആവുകയായിരുന്നു.

ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് സാധാരണ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ലഭിക്കുക എന്നാൽ ഈ ദമ്പതികൾ അതൊന്നും കാര്യമാക്കുന്നില്ല, എല്ലാവരോടും പോയി പണിനോക്കുവാൻ ആണ് ഇവർ പറയുന്നത്, നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയത്.

Continue Reading

Trending