Connect with us

കൊറോണ കാലത്ത് ആദ്യം കുറച്ച് നാളുകളിൽ ഫോട്ടോഷൂട്ടുകളും മോഡലിംഗ് ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ സജീവമായില്ല.

എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ സെലിബ്രിറ്റി താരങ്ങളെല്ലാം വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകൾകൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. എല്ലാ താരങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങൾകൊണ്ടുവന്നു.

ഇപ്പോഴിതാ ഓണത്തോടാനുബന്ധിച്ച് കേരളത്തിലെ മോഡലുകളുടേയും നടിമാരുടെയും കിടിലൻ ഓണം ഫോട്ടോഷൂട്ടുകൾ വന്നു തുടങ്ങി.

ഓണം കൺസെപ്റ്റിലുള്ള ധാരാളം ഫോട്ടോഷൂട്ടുകൾ വൈറലായി. പട്ടു ചേല ചുറ്റി ഓലകുടയുമേന്തി ആറ്റിൻ കരയോരത്തും ആറ്റിലും നിൽക്കുന്ന കുടിക്കുന്ന ഒരു സുന്ദരിയുടെ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി.

ഡബ്ബിങ് ആർട്ടിസ്റ്റും മോഡലുമായ ഹസീ ഖ്യാസി ആണ് ഈ താര സുന്ദരി. ഇൻസ്റ്റാഗ്രാമിൽ ധാരാളം ആരാധകർ ഉള്ള പ്ലസ് സൈസ് സുന്ദരിയാണ് ഹസീ.

മുമ്പും ഹസീയുടെ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ വൈറലായിട്ടുണ്ട്. ഓല കൂടയേന്തിയ ചിത്രങ്ങൾക്ക് ഒപ്പം മോഡേൺ വസ്ത്രത്തിൽ താരം പൂക്കളമിട്ട് നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്. ചിത്രങ്ങൾ കാണാം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

രാത്രിയിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ വെളിച്ചം ഇനി ബുദ്ധിമുട്ടിക്കില്ല പുതിയ കണ്ടുപിടുത്തം

Published

on

By

രാത്രി യാത്രകളിൽ നമ്മുടെ നിരത്തുകളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹൈ ബീം ലൈറ്റുകൾ ഇട്ടുവരുന്ന വാഹനം. എതിരേ വാഹനം വരുന്നുണ്ടെങ്കിൽ പോലും പല ഡ്രൈവർമാരും ലൈറ്റുകൾ ഡിം ചെയ്യാൻ തയാറാകാറില്ല. ഇത് എതിർദിശയിലെ ഡ്രൈവർമാരുടെ കണ്ണുകൾക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതമാണ്. വൻ അപകടങ്ങൾക്കും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്.

ബ്രൈറ്റ് ലൈറ്റ് ഇട്ട് രാത്രിയിൽ ചീറിപ്പാഞ്ഞ് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി പല തരത്തിലുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും നിയമനടപടികളും സർക്കാരും മോട്ടോർ വാഹന വകുപ്പും കൈക്കൊള്ളുന്നുണ്ട് എന്നിട്ടും പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല.രാത്രി യാത്രയിലെ ഈയൊരു വലിയ പ്രശ്നത്തിന് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് രണ്ട് യുവാക്കൾ.

ഇവർ കണ്ടുപിടിച്ച ഡിമ്മർ സർക്യൂട്ട് എന്ന കിടിലൻ ഉപകരണം രാത്രിയിൽ വാഹനം എതിരെ വരുമ്പോൾ നമ്മുടെ വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് ഡിം ആക്കാൻ സഹായിക്കും.ഒപ്പം എതിർവശത്തെ ഡ്രൈവറെയും വാഹനത്തെ കൂടിയാണ് ഇത് രക്ഷിക്കുന്നത്.ഡിമ്മർ സർക്യൂട്ട് എന്ന ഈ ഉപകരണത്തെ കൂടുതൽ പരിചയപ്പെടാം. ഈ സർക്യൂട്ട് പിടിപ്പിച്ചാൽ ഓപ്പോസിറ്റ് ഒരു വാഹനം വരുന്ന സമയത്ത് നമ്മൾ ബ്രൈറ്റ് ലൈറ്റ് ഇട്ടിരിക്കുന്ന ഹെഡ്ലൈറ്റുകൾ ഓട്ടോമാറ്റിക്കായി ഡി മാക്കും.

സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ബോണറ്റിൽ ആണ് പിടിപ്പിക്കുന്നത്. എതിരെ വരുന്ന വാഹനത്തിന്‍റെ പ്രകാശം നമ്മുടെ വാഹനത്തിന്‍റെ ബോണറ്റിൽ തട്ടുമ്പോൾ സെൻസറുകൾ ആ പ്രകാശം പിടിച്ചെടുത്ത് നമ്മുടെ വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് ഡിം ആക്കുകയാണ് ചെയ്യുന്നത്.ഇനി ഇത് പ്രവർത്തിക്കുന്നത് എങ്ങനെ നോക്കാം.

ഒരു ബോക്സും ആ ബോക്സിൽ നിന്ന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന കുറച്ച് വയലുകളും ആണ് ഇതിന്‍റെ ഘടന. അതിൽ ഒരു വയറിന്‍റെ അറ്റത്തായി പിടിപ്പിച്ച സെൻസർ ആണ് ഹെഡ്ലൈറ്റ് ഡിം ആകാൻ സഹായിക്കുന്നത്.ഇനി ഈ ഉപകരണം കാറിൽ ഫിറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം കാറിന്‍റെ മുൻ ഭാഗത്ത് ബോണറ്റിൽ ആണ് ഈ ഉപകരണം പിടിപ്പിക്കുന്നത്. അതിനായി ബോണറ്റ് തുറന്ന് വയറുകൾ ഹെഡ്ലൈറ്റ് ലേക്ക് പിടിപ്പിച്ചു കൊടുക്കുക ഉപകരണത്തിന് പവർ സപ്ലൈ ബാറ്ററി യിലേക്കും കൊടുക്കുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ ഡിമ്മർ സർക്യൂട്ട് റെഡി. ഇനി രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിർഭാഗത്ത് വരുന്ന ലൈറ്റ് സെൻസർ പിടിച്ചെടുക്കുകയും അത് വഴി ഹെഡ്ലൈറ്റുകൾ തനിയെ ഡിം ആകുകയും ചെയ്യും.ഈ ഡിമ്മർ സർക്യൂട്ട് വാഹനങ്ങളിൽ പിടിപ്പിച്ചു കൊടുക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ ബ്രൈറ്റ് ലൈറ്റിൽ പോകുന്ന വണ്ടികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

Continue Reading

Tips

0 ബാലൻസ് അക്കൗണ്ടിനെക്കുറിച്ചും അതെടുത്തുകൊണ്ടുള്ള ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു

Published

on

By

എല്ലാ ബാങ്കുകൾക്കും സീറോ ബാലൻസ് അക്കൗണ്ട്കൾക്ക് ഉള്ള സേവനങ്ങൾ നൽകുന്നുണ്ട്, എന്നാൽ പലരും അതിന്റെ ഒരു ആനുകൂല്യം ഇപ്പോഴും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം, കൂടുതൽ പേർക്കും ഇവയുടെ അനിവാര്യതയെ പറ്റിയും ഗുണങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടാണ് ഇത്തരമൊരു എക്കൗണ്ട് തുടങ്ങാത്തത്, അതിനാൽ തന്നെ പുതിയതായി ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പോകുമ്പോൾ നമ്മൾ സാധാരണ അക്കൗണ്ട് തുടങ്ങുന്നു.

എന്നാൽ മറ്റു അക്കൗണ്ട് തുടങ്ങുന്നതിലും ഒരുപാട് ആനുകൂല്യങ്ങളും ഗുണങ്ങളും ഈ ഒരു അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു, സീറോ ബാലൻസ് അക്കൗണ്ട് എന്ന് വെച്ചാൽ മിനിമം ബാലൻസ് ഒരു രൂപ പോലും നിലനിർത്തേണ്ട ആവശ്യമില്ലാത്ത ഒരു അക്കൗണ്ടാണ്, ആയതിനാൽ കൂടുതലും വിദ്യാർഥികൾക്ക് ഒക്കെയായിരിക്കും ബാങ്ക് ഈ അക്കൗണ്ട് തുടങ്ങാനായി നിർദ്ദേശിക്കുക.

എന്നാൽ വിദ്യാർഥികൾക്കും മാത്രമല്ല ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നതുകൊണ്ടുതന്നെ ഇവയുടെ ഗുണങ്ങൾ ഇത് തുടങ്ങുന്നതിനെ പറ്റി എല്ലാം അറിഞ്ഞിരുന്നാൽ നമുക്ക് ഇത്തരം ഒരു അക്കൗണ്ട് തുടങ്ങാവുന്നതാണ്, അപ്പോൾ എന്തൊക്കെയാണ് ഇവയുടെ ഗുണങ്ങൾ എന്ന് വീഡിയോയിൽ വിശദമാക്കുന്നു,

താല്പര്യമുണ്ടെങ്കിൽ അതെല്ലാം അറിയാവുന്നതാണ് തുടർന്ന് ഇത്തരം ഒരു അക്കൗണ്ട് വേണമെങ്കിൽ തുടങ്ങാം.

Continue Reading

Travel

അമൃതയും അഭിരാമിക്കും പുതിയ ഒരു നേട്ടം : ഏഷ്യയിലെ ഏറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റില്‍ രണ്ടുപേരും

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സഹോദരിമാരാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. ഷോയില്‍ മത്സരാര്‍ത്ഥിയായത് അമൃതാ സുരേഷ് ആണെങ്കിലും അഭിരാമിയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃത ഗായികയായി തിളങ്ങിയതാണെങ്കിലും അഭിരാമി നടിയും ഗായികയും അവതാരികയായും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എജി വ്‌ലോഗ് എന്ന യുട്യൂബ് ചാനലിലൂടെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

ഇപ്പോഴിതാ അമൃത സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് . ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഒരു പുതിയ സന്തോഷം പങ്കുവയ്ക്കാന്‍ ഉണ്ട് എന്ന് ഒരു സൂചന ആദ്യം നല്‍കിയിരുന്നു.അതിന് ശേഷമാണ് ഈ സന്തോഷവാര്‍ത്ത അമൃത പങ്കുവെച്ചിരിക്കുന്നത്.

അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡില്‍ സഹോദരിമാര്‍ സജീവമാണ്. ഇരുവരും ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് ലൂടെ മത്സരാര്‍ത്ഥികള്‍ ആയി എത്തിയിരുന്നു. ഇതിലൂടെ ആരാധകരുടെ പിന്തുണ ലഭിച്ചു. താരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. യുട്യൂബ് ചാനലില്‍ ഇരുവരും സജീവമാണ്.

അമൃത സുരേഷിന്റെ മകള്‍ അവന്തികയ്ക്കു ഇപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. അവന്തികയും അമൃതയുടെ അമ്മയും കൂടിയാണ് യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നത്. കുട്ടിയുടെ രസകരമായ സംഭാഷണങ്ങളും അമ്മയുടം കുക്കിങ്ങുമൊക്കെയായി യൂട്യൂബ് ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അമൃതയുടെ ചാനലിലൂടെ മകള്‍ എത്താറുണ്ട്.

മകളുടെ പിറന്നാള് ആഘോഷിച്ചത് അടുത്തിടെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയും അഭിരാമിയും തങ്ങളുടെ പോസ്റ്റുകളെല്ലാം പ്രേക്ഷകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. താാരങ്ങളുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ അമൃത മുടി വെട്ടിയതും പുതിയ മേക്കോവറും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

താരം നടന്‍ ബാലയുമൊത്തുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് പിന്നണിഗാനരംഗത്ത് കൂടുതല്‍ സജീവമായത്. ഇരുവരും ഇപ്പോള്‍ നിയമപരമായി വേര്‍പെടുത്തി സ്വകാര്യ ജീവിതം നയിക്കുകയാണ്. അമൃത യ്ക്ക് ഒപ്പമാണ് മകളു താമസിക്കുന്നത്. മകളുടെ പിറന്നാള്‍ദിനത്തില്‍ ബാല പങ്കുവെച്ച ഇമോഷണല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു,

ഏഷ്യയിലെ ഏറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റില്‍ ആണ് ഇപ്പോള്‍ സഹോദരിമാര്‍ ഇടംപിടിച്ചിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍ ഇപ്പോള്‍, അമൃതം ഗമസ എന്ന യുട്യൂബ് ചാനലില്‍ സഹോദരിമാര്‍ രണ്ട് സജീവമാണ്. അമൃതയ്ക്കൊപ്പം അഭിരാമിയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയ വീഡിയോയിലൂടെ എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അമൃത സന്തോഷ വാര്‍ത്ത പങ്കിട്ടത്. ബിഗ് ബോസിന് മുന്‍പ് അമൃതംഗമയ ബാന്‍ഡുമായും അമൃതയും അഭിരാമിയു സജീവമായിരുന്നു.

പ്രേക്ഷകര്‍ ഇല്ലെങ്കില്‍ ഒരിക്കലും തങ്ങള്‍ക്ക് ഈ ഭാഗ്യം ലഭിക്കില്ലായിരുന്നുവെന്നും സന്തോഷമുണ്ടെന്നും നന്ദിയുണ്ടെന്നും താരം പറഞ്ഞു.ഇന്ത്യയിലെ തന്നെ പ്രസിദ്ധരായ മ്യൂസിഷ്യര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ തങ്ങള്‍ വന്നതും അതിയായ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അമൃത കൂട്ടിചേര്‍ത്തു. താരങ്ങള്‍ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.

Continue Reading

Trending