ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീവള്‍ രണ്ടും കല്പിച്ച് മതില്‍ ചാടി മീര നന്ദന്‍

0
43

സിനിമയിൽ നിന്ന് മാറിയിട്ടും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ അനുഭവങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നു.
ദുബായ് പാം ജുമൈറയിലെ ഒരു മതില്‍ ചാടി കടക്കുന്നതും തിരിച്ചു ചാടുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

ഒപ്പം അടിപൊളി അടിക്കുറിപ്പും നല്‍കാന്‍ താരം മറന്നില്ല. ഹാഷ് ടാഗും അടിപൊളി ആയിരുന്നു.
ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ…weekendmood #kkjoseph #dubai #kkjosephindubai 🤣🤣🤣.
സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്. ചിത്രത്തില്‍ ഇന്നസെന്റ് കെ കെ ജോസഫ് എന്ന കഥാപാത്രമാണ്.

അടിക്കുറിപ്പും വീഡിയോയും കൂടെ ആയപ്പോള്‍ വേഗം തന്നെ ആരാധകര്‍ ഏറ്റെടുത്തു. നിമിഷ നേരംകൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകള്‍ ആണ് വീഡിയോ കണ്ടത്. കമന്റുകള്‍ മറ്റു റിയാക്ഷന്‍സും കൊണ്ട് നിറയുകയാണ് ആ വീഡിയോക്ക് താഴെ.

LEAVE A REPLY

Please enter your comment!
Please enter your name here