കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ഞാൻ ഗർഭിണിയായതല്ല, അത് സംഭവിച്ച് പോയതാണ്, ഇങ്ങനെയൊരു സിനിമയായി മാറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല: ശ്വേത മേനോൻ

in Entertainment

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. 2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’

എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് കളിമണ്ണ് സിനിമയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ.


കളിമണ്ണ് സിനിമയ്ക്ക് വേണ്ടി താൻ ഗർഭിണിയായതല്ലെന്നും അത് സംഭവിച്ച് പോയതാണെന്നും ശ്വേത പറഞ്ഞു. സംവിധായകൻ ബ്ലെസ്സി തന്നോടെ ഇങ്ങനെ ഒരാശയം പറഞ്ഞിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊരു സിനിമയാവുമെന്ന് കരുതിയില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.

കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ഞാൻ പ്രഗ്‌നൻറ് ആയതല്ല. അത് സംഭവിച്ചു പോയതാണ്. ബ്ലെസ്സിയേട്ടൻ എന്നോട് ഇങ്ങനെ ഒരു ആശയം പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമയായി മാറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗർഭസമയത്ത് ഇത്ര മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ.

അതുകഴിഞ്ഞാൽ ഡാൻസ് ചെയ്യാൻ പറ്റില്ല. മലയാളം സിനിമയിൽ ഒരു ടൈം പിരീഡ് ഉണ്ട്. ഇത് ഒന്നേക്കാൽ വർഷമായി. ഡെലിവറിയും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് നീണ്ടുപോയതാണ്. ഡെലിവറിയുടെ ഒരു മൂന്നു മാസത്തിനുള്ളിൽ തന്നെ ഞാൻ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. നാല് സോങ് തീർക്കാൻ ഉണ്ടായിരുന്നു. കുറെ സീൻസ് ഉണ്ടായിരുന്നു,’ ശ്വേത മേനോൻ പറഞ്ഞു.