ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനു സിത്താര.തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു കാവ്യ മാധവന്റെ രൂപസാദൃശ്യമുള്ള നടി എന്ന പേരാണ് താരത്തിന് ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നത്. 2013 മുതൽ സിനിമയിൽ സജീവ സാന്നിധ്യവും
ആണ് താരം. ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുള്ള കലാകാരി കൂടിയാണ് അനു സിത്താര. മോശം വേഷങ്ങളിലോ ഗ്ലാമർ വേഷങ്ങളിലോ ഒന്നും തന്നെ താരത്തെ ഒരിക്കൽ പോലും പ്രേക്ഷകർ കണ്ടിട്ടില്ല. അനാവശ്യമായി വിവാദങ്ങളിൽ പോലും ഏർപ്പെടാത്ത നടിയാണ് അനു സിത്താര. പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം
എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ അന്യഭാഷകളിൽ നിന്നും ഓഫറുകൾ വന്നപ്പോഴും അതൊന്നും സ്വീകരിക്കാതിരുന്നതിനെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. തെലുങ്കിൽ നിന്നുമാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത് പക്ഷേ അവർ പറയുന്ന കോസ്റ്റും ധരിക്കാൻ എനിക്ക് സാധിക്കാതെ വരികയായിരുന്നു ചെയ്തത് അതുകൊണ്ടാണ്
അത്തരം കഥാപാത്രങ്ങൾ ഒക്കെ ഒഴിവാക്കി കളഞ്ഞത്. ഒരു കഥ കേൾക്കുമ്പോൾ തന്നെ ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ചിന്തിക്കാറുള്ളത്. സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തിൽ അതെനിക്ക് ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിക്കും.. കഥ നല്ലതാണെങ്കിലും അവർ പറയുന്ന കോസ്റ്റ്യൂം പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ
ഞാൻ പറയും അതെനിക്ക് ചേരില്ല. ബുദ്ധിമുട്ടാണ് എന്ന്. അതൊരിക്കലും എനിക്ക് ആ വേഷം ഇടുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടല്ല മറിച്ച് എനിക്ക് ആ വേഷം ചേരില്ല എന്ന് തോന്നുന്നതുകൊണ്ടാണ്. ഞാനൊരു വസ്ത്രം ധരിക്കുമ്പോൾ അത് എനിക്ക് ചേരുന്നതായിരിക്കണം. ഞാൻ കണ്ണാടിക്ക് മുന്നിൽ നോക്കുമ്പോൾ അത് എനിക്ക് തന്നെ ചേരുന്നതായി തോന്നണം. അങ്ങനെ തോന്നില്ലെങ്കിൽ
ഞാൻ എങ്ങനെയാണ് ക്യാമറയ്ക്ക് മുന്നിൽ പോയി നിൽക്കുന്നത്. വസ്ത്രങ്ങളുടെ പേരിൽ ഒരുപാട് സിനിമകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. മാമാങ്കം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അനു സിത്താരക്ക് വസ്ത്രത്തിന്റെ പേര് ഭയമുണ്ടായിരുന്നു എന്ന് ഒപ്പം അഭിനയിച്ചിരുന്ന ഒരു താരം തന്നെ തുറന്നു പറഞ്ഞിരുന്നു എന്നാൽ പിന്നീടാണ് ആ ഒരു ഭയം മാറിയത് എന്നും താരം പറഞ്ഞു