‘ഒരു ക്യാപ്ഷനെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഗബ്രിയേല..’ – ഫോട്ടോസ് വൈറൽ

in Entertainment

ബാലതാരമായി തമിഴ് സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് നടി ഗബ്രിയേല ചാൾടൺ. ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ത്രീ എന്ന തമിഴ് സിനിമയിലൂടെയാണ് ഗബ്രിയേല അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിൽ സൂപ്പർഹിറ്റായ ട്രാഫിക് എന്ന സിനിമയുടെ തമിഴ് റീമേക്കായ ചെന്നൈയിൽ ഒരു നാളിൽ

ഇവിടെ നമിത അഭിനയിച്ച റോളിൽ ഗബ്രിയേല അവിടെ തിളങ്ങി. അപ്പ എന്ന തമിഴ് സിനിമയിലും ഗബ്രിയേല ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് തമിഴിലെ സൂപ്പർഹിറ്റായ ഡാൻസ് റിയാലിറ്റി ഷോയായ ജോഡി നമ്പർ വൺ ജൂനിയറിൽ വിജയിയായി ആയിരുന്നു ഗബ്രിയേല. പിന്നീട് അഞ്ച്


വർഷങ്ങൾക്ക് ശേഷം അതിന്റെ സീനിയർ ഷോയിലും ഗബ്രിയേല പങ്കെടുത്ത് വിജയിയായി. വേറെയും ടെലിവിഷൻ ഷോകളിൽ ഗബ്രിയേല പങ്കെടുത്തിരുന്നു. സിനിമകളിലൂടെ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയായ ഗബ്രിയേല, തമിഴ് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ശേഷമാണ് ഒരുപാട്

ആരാധകരെ കേരളത്തിൽ നിന്നും നേടിയത്. ഷോയുടെ 102 ദിവസം അഞ്ച് ലക്ഷം വാങ്ങി സ്വയം പുറത്താവുകയും ചെയ്തു താരം. ഇപ്പോൾ തമിഴ് സീരിയലായ ഈരമന റോജാവേ 2-വിൽ ലീഡ് റോളിൽ അഭിനയിക്കുകയാണ് ഗബ്രിയേല. സോഷ്യൽ മീഡിയയിൽ ഗബ്രിയേല പങ്കുവെക്കാറുള്ള പുതിയ ചിത്രങ്ങളും


വിഡിയോസും നിമിഷ നേരംകൊണ്ട് തന്നെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഹോട്ട് ലുക്കിൽ ടി-ഷർട്ടും ഓവർ കോട്ടും ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “ഒരു ക്യാപ്ഷനെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല..”, എന്ന എഴുതിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്തിന് ക്യാപ്ഷൻ ഈ ചിരി പോരെ എന്നാണ് ആരാധകർ ചോദിക്കുന്നത്.