എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം; അമൃത നായരുടെ പഴയ കോലമാണോ ഇത്? എന്ത് മാറ്റം വേണം എന്ന് തീരുമാനിക്കുന്നത് നമ്മളാണെന്ന് അമൃത





മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അമൃത നായരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടി ഇപ്പോള്‍ ഗീതാഗോവിന്ദം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതിനിടയില്‍ കളിവീട് അടക്കമുള്ള നിരവധീ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലൂടെയും അമൃത നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. എന്നാല്‍ ഇപ്പോഴുള്ള അമൃതയെ മാത്രമേ ആളുകള്‍ക്കറിയൂ, അതിന് മുന്‍പൊരു അമൃതയുണ്ടായിരുന്നു.




ആ അമൃത എങ്ങനെയായിരുന്നു എന്ന് ഒരു ഫോട്ടോയിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ നടി.
തന്റെ ഒരു പഴയ ഫോട്ടോയും, ഇപ്പോഴത്തെ വീഡിയോയും ചേര്‍ത്തു വച്ച് അമൃത പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. എട്ട് വര്‍ഷം കൊണ്ട് സംഭവിച്ച ഈ മാറ്റം അമ്പരപ്പിക്കുന്നതാണ്.
‘2016 മുതല്‍ 2024 വരെ. എന്ത് തരത്തിലുള്ള മാറ്റമാണ് നിങ്ങള്‍ക്ക് വരുത്താന്‍ നിങ്ങളാഗ്രഹിക്കുന്നത് അതാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.



സ്‌കിന്‍ കളര്‍ മാത്രമല്ല, മുഖത്ത് മൊത്തത്തില്‍ അമൃതയ്‌ക്കൊരു മാറ്റമുണ്ട്. പല്ലിന് ക്ലിപ്പ് ഇട്ടപ്പോള്‍ തന്നെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറി. ഹെയര്‍ സ്റ്റൈലും, ഡ്രസ്സിങ് സ്റ്റൈലും മേക്കപ്പും എല്ലാം മാറുമ്പോഴാണ് ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തിയത്. ‘ഈ കണക്കിന് പോയാല്‍ 2064 ആകുമ്പോള്‍ നീ ഐശ്വര്യ റായി ആകുമോ, ഞങ്ങളെയൊക്കെ മൈന്റ് ചെയ്യുമോ’ എന്ന് ചോദിച്ച് കമന്റില്‍ഗീതാ ഗോവിന്ദത്തിലെ നായിക നടി ബിന്നി സെബാസ്റ്റിന്‍ എത്തിയിട്ടുണ്ട്. ഞാന്‍ ട്രൈ ചെയ്യാം എന്നാണ് അതിന് അമൃതയുടെ മറുപടി.



ഫോട്ടോ എഡിറ്റ് ചെയ്തതല്ലേ എന്നാണ് നടന്‍ നിഥിന്‍ പി ജോസഫിന്റെ ചോദ്യം. രസകരമായ ആരാധകരുടെ കമന്റുകളും ഫോട്ടോയ്ക്ക് താഴെ കാണാം. പറക്കും തളിക കണ്ട് പ്രചോദനം കൊണ്ടതല്ലേ എന്ന ചോദ്യവും വരുന്നു. കഷ്ടപ്പാടിന്റെ മാറ്റമാണ് അമൃത നായര്‍ക്ക് ഇത്. അച്ഛനില്ലാതെ, അമ്മയും അനിയനും അടങ്ങുന്ന തന്റെ കുടുംബത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് അമൃതയാണ്. യൂട്യൂബിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ടിവി ഷോകളും, യൂട്യൂബ് വെബ് സീരീസുകളും ഒക്കെയായി അമൃത തിരക്കിലാണ്