സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും ചാനൽ ഷോസിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് മീനു വി ലക്ഷ്മി. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും മീനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടുവർഷം മുൻപേ ആയിരുന്നു മീനുവിന്റെ വിവാഹം. അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. പിന്നാലെ അമ്മയാകാൻ പോകുന്ന തയ്യാറെടുപ്പിൽ ആയിരുന്നു താരം. എന്നാൽ കുഞ്ഞിന് വളർച്ച കുറവ് ആയതുകൊണ്ടുതന്നെ അബോര്ഷന് ആയിരുന്നു പരിഹാരം. ഇപ്പോഴിതാ താൻ വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷമാണ് മീനു പറഞ്ഞെത്തിയിരിക്കുന്നത്.
അമ്മയാകാൻ പോകുന്നു
ഞങ്ങളുടെ കുഞ്ഞു സന്തോഷം നിങ്ങളുമായി പങ്കിടുന്നതിൽ ഏറെ സന്തോഷമുണ്ട്. എന്ന ക്യാപ്‌ഷൻ നൽകിയാണ് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യുന്ന വീഡിയോ മീനു പങ്കിട്ടത്. ആ സന്തോഷം അനീഷിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഇമോഷണൽ രംഗങ്ങളും മീനു പകർത്തിയിരുന്നു. അതും പുത്തൻ വീഡിയോയിലെ കാഴ്ചകളാണ്.
നർത്തകിയും വ്ളോഗറും
നർത്തകിയും വ്ളോഗറും മോഡലും ഇൻഫ്ലുവെൻസറും ഒക്കെയാണ് മീനു. ടിക് ടോക്ക് വീഡിയോസിലൂടെയാണ് മീനുവിനെ പ്രേക്ഷകർക്ക് പരിചയം. എന്നാൽ ഫ്‌ളവേഴ്‌സ് ചാനൽ അവാർഡ് നേടിയപ്പോഴാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ മീനുവിനെ അടുത്തറിയുന്നത്. ഇപ്പോൾ തങ്ങളുടെ വീട്ടിലെ ഒരു കുട്ടി ആയിട്ടാണ് മീനുവിനെ ആരാധകർ കരുതുന്നത്
ദൈവം വീണ്ടും ഞങ്ങൾക്കൊരു അവസരം കൂടി തന്നു 😍😍😍..ഞാൻ അമ്മയാകാൻ പോകുന്നു ..എന്ത് പറയാണെമെന്നറിയില്ല ..😍😍😍