കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ഉർവശിക്ക് ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ളത് ഈ നടനാണ്.

in Entertainment

മലയാള സിനിമയിൽ നിരവധി മികച്ച ശക്തമായ വേഷങ്ങളെ അവതരിപ്പിച്ച നടിയാണ് ഉർവശി. മലയാളികൾ ലേഡീ സൂപ്പർസ്റ്റാർ പട്ടം നൽകിയിരിക്കുന്നതും ഉർവശിക്ക് തന്നെയാണ്. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രം അഭിനയിക്കാതെ തന്റെ കയ്യിൽ ലഭിക്കുന്ന ഏത് കഥാപാത്രവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവ് തന്നെയാണ് നടിയെ കൂടുതൽ ആരാധകരുള്ള

താരമാക്കി മാറ്റിയത്. തന്റെ നായകൻ ആരാണ് എന്ന് തനിക്ക് എത്രത്തോളം സമയം സിനിമയിൽ കഥാപാത്രം ഉണ്ട് എന്ന ഒന്നും തന്നെ താൻ തിരക്കാറില്ല എന്നാണ് ഉർവശി പറയാറുള്ളത്. താൻ ഒരിക്കലും ഒരു നായകന്റെയും നായികയായിരുന്നില്ല സംവിധായകന്റെ നായികയാണ്. ഇങ്ങനെയാണ് പലപ്പോഴും ഉർവശി പറയാറുള്ളത്. നടൻ ജഗദീഷ് അടക്കമുള്ളവർ ഉർവശിയെ കുറിച്ച് ഈ

കാര്യത്തെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. പല മുൻനിര നായികന്മാരും തന്നെ പോലെയുള്ള നായകന്മാർക്കൊപ്പം അഭിനയിക്കാൻ സമ്മതിക്കാതെ വന്ന സാഹചര്യത്തിൽ തനിക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ഉർവശി എന്നായിരുന്നു ജഗദീഷ് പറഞ്ഞിരുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ എത്തിയ ഉർവശിയോടെ മമ്മൂട്ടി മോഹൻലാൽ ജയറാം

സുരേഷ് ഗോപി തുടങ്ങി കൂടെ അഭിനയിച്ച നായകന്മാരിൽ ആരാണ് ഏറ്റവും സുന്ദരനായി തോന്നിയിട്ടുള്ളത് എന്ന് റിമി ടോമി ചോദിക്കുമ്പോൾ വളരെ വ്യക്തമായ ഒരു മറുപടി ഇതിന് ഉർവശി നൽകുന്നതാണ് ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ശ്രീനിവാസന്റെ പേര് പറയാഞ്ഞത് എന്നാണ് ഉർവശി ആദ്യം തന്നെ ചോദിക്കുന്നത്. എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും

സുന്ദരൻ ശ്രീനിയേട്ടനാണ്. അന്നത്തെ കാലത്തെ ഏതൊരു ചോക്ലേറ്റ് ഹീറോയെക്കാൾ കൂടുതൽ വാല്യൂ ശ്രീനിയേട്ടന് ഉണ്ടായിരുന്നു. കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ളതും ശ്രീനിയേട്ടൻ ആണ് എന്ന് ഉർവശി പറയുന്നു. ഉർവശിയുടെ ഈ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരുന്നത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് തന്നെയാണ്


നിങ്ങൾ ശരിക്കും ലേഡീ സൂപ്പർസ്റ്റാർ ആണ് എന്ന് പ്രേക്ഷകർ പറയുന്നത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നു. ഉർവശി ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുപക്ഷേ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുള്ള ചിത്രം തലയണമന്ത്രം എന്ന ചിത്രമായിരിക്കും. ഈ ചിത്രത്തിലെ കാഞ്ചന എന്ന ഉർവശിയുടെ കഥാപാത്രം വളരെയധികം പ്രേക്ഷകർ ആരാധിക്കുന്ന ഒരു കഥാപാത്രമാണ്.