തനിക്ക് പ്രിയപ്പെട്ട ആ നടൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ തന്റെ ഹൃദയം തകർക്കുന്ന വേദനയോടെയാണ് കേട്ടത് – വെളിപ്പെടുത്തലുമായി മീന

in Entertainment

തമിഴ് ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീന സിനിമാരംഗത്തേക്ക് കടന്നുവന്നത്. തമിഴ് മാത്രമല്ല മറ്റ് ഭാഷകളിലും മീന തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീന ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടു വന്നിരിക്കുകയാണ്. മീനയുടെ ഈ തുറന്നുപറച്ചിൽ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നടി സുഹാസിനി അവതാരികയായ തമിഴ് ചാനൽ സിനി ഉലകത്തിൽ മീന അതിഥിയായി വന്നപ്പോൾ മീന തുറന്നു പറഞ്ഞത് തനിക്ക് ഒരു നടനെ വലിയ ഇഷ്ടമായിരുന്നു എന്നാണ്. അതുപോലെ തന്നെ അദ്ദേഹം വിവാഹം ചെയ്തു എന്നുള്ള വാർത്ത തന്നെ വളരെയധികം വിഷമിപ്പിച്ചു എന്നും. നടി മീന അത്രയേറെ ഇഷ്ടപ്പെട്ട നടൻ മറ്റാരുമല്ല ബോളിവുഡ് താരമായ ഹൃതിക് റോഷൻ ആയിരുന്നു. മീനക്ക് ഹൃതിക് റോഷനെ ഒരുപാട് ഇഷ്ടമായിരുന്നു.

അതുകൊണ്ടുതന്നെ വീട്ടിൽ വിവാഹ ആലോചന തുടങ്ങിയപ്പോൾ അമ്മയോട് മീന ആവശ്യപ്പെട്ടത് എനിക്ക് വരനായി ഋതിക് റോഷനെ പോലെയുള്ള ഒരാളെ മതി എന്നായിരുന്നു. ഹൃതിക് വിവാഹിതനായി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ആകെ തകർന്നു പോയെന്നും മീന പറഞ്ഞു. ആ സമയത്ത് മീനയുടെ വിവാഹം കഴിഞ്ഞില്ല. ഇൻ്റർവ്യൂയിനിടെ സുഹാസിനി മീന ഹൃതിക് റോഷനെ പരിചയപ്പെടുന്ന ഒരു പഴയ ഫോട്ടോ കാണിച്ചതോടു കൂടിയായിരുന്നു മീന തൻ്റെ മനസ്സിൽ ഉള്ളത് തുറന്നുപറഞ്ഞത്.

മീനക്ക് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം സ്വന്തം മകൾ സിനിമ രംഗത്ത് വന്നു എന്നുള്ളതാണ്. മീനയുടെ മകളുടെ സിനിമയിലേക്കുള്ള പ്രവേശം വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെ ആയിരുന്നു. മീനയുടെ മകളുടെ പേര് നൈനിക എന്നാണ്. ഈ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതുപോലെ തന്നെ പടയപ്പ എന്ന സിനിമയിലെ രമ്യാ കൃഷ്ണൻ ചെയ്ത നെഗറ്റീവ് റോൾ ചെയ്യുവാൻ വേണ്ടി വിളിച്ചത് തന്നെ ആയിരുന്നെന്നും മീന വെളിപ്പെടുത്തി.

എന്നാൽ അമ്മ ചെയ്യേണ്ട എന്ന് പറഞ്ഞത് കൊണ്ടായിരുന്നു ആ വേഷം ചെയ്യാതെ പോയതെന്ന്. കാരണം ആ സമയത്ത് മീന നായികയായി തിളങ്ങുകയായിരുന്നു അപ്പോൾ ഒരു വില്ലത്തിയുടെ ക്യാരക്ടർ ചെയ്തു കഴിഞ്ഞാൽ അത് മകളുടെ കരിയറിനെ മോശമായി മാറ്റും എന്നുള്ളതുകൊണ്ടായിരുന്നു അമ്മ അഭിനയിക്കേണ്ട എന്ന് പറഞ്ഞത്. രമ്യയുടെ ആ അഭിനയം കണ്ടപ്പോൾ തനിക്ക് ആ റോൾ ചെയ്യാമായിരുന്നു എന്ന് തോന്നിയെന്നും മീന പറഞ്ഞു.