66 വയസ്സുള്ള നടനുമൊത്ത് 30 ഓളം ചുംബനരംഗങ്ങളുമായി ദുൽഖുറിന്റെ നായിക – രംഗം ചെയ്യുമ്പോൾ അനിൽകപൂറും ശോഭിതയും ഒന്ന് പതറിപ്പോയി! നടിയെ പ്രശംസിച്ച് അനിൽകപൂർ

in Entertainment

ബോളിവുഡ് നായകനായ അനിൽകപൂർ സിനിമാരംഗത്തേക്ക് എത്തിയത് ഉമേഷ് മെഹറയുടെ ഹമാരേ തുമാരെ എന്ന സിനിമയിലൂടെ ആയിരുന്നു. പിന്നീട് അദ്ദേഹം നിരവധി സിനിമകളിൽ നായക കഥാപാത്രങ്ങളും ചെയ്തു. അനിൽ കപൂർ ഇപ്പോൾ സിനിമയിൽ നിന്നൊക്കെ മാറി നിന്നുകൊണ്ട് വെബ് സീരീസിൽ ആണ് അഭിനയിക്കുന്നത്. ദി നൈറ്റ് മാനേജർ എന്ന വെബ് സീരീസിൽ ആണ് അനിൽ കപൂർ പ്രധാന വേഷം ചെയ്യുന്നത്.

ഈ സീരീസിൽ അദ്ദേഹം വില്ലനായ ശൈലേന്ദ്ര രൺഗാല എന്ന പേരുള്ള ഷെല്ലി എന്ന ക്യാരക്ടറാണ് ചെയ്യുന്നത്. ആദിത്യ റോയ് കപൂറും ഈ സീരീസിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അനിൽ കപൂറിൻ്റെ കാമുകിയായി ശോഭിത ധൂലിപാലയാണ് അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് അനിൽ കപൂർ ശോഭിതയുമായുള്ള ഇൻ്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുമ്പോൾ ഉണ്ടായ ചില പ്രശ്നങ്ങളെ കുറിച്ചാണ്.

അനിൽകപൂറിന് ശോഭിതയുമായി ഇത്തരം രംഗങ്ങൾ ചെയ്യുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും അത്ര കംഫർട്ടബിൾ ആയിരുന്നില്ല. അദ്ദേഹം ഇതുവരെ ഇത്തരം രംഗങ്ങൾ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ടെൻഷൻ ആയിരുന്നു. എന്നാൽ അനിൽ പറയുന്നത് ശോഭിത ഇത്തരം രംഗങ്ങൾ ചെയ്യുവാൻ തൻ്റെ കൂടെ നിൽക്കുക തന്നെ ചെയ്തിരുന്നു.

ഈ രംഗങ്ങൾ ചെയ്യുമ്പോഴും ശോഭിത തന്നെ സഹായിച്ചിരുന്നെന്നും പറഞ്ഞു. കുറേക്കാലമായി സിനിമാരംഗത്ത് പരിചയമുണ്ടെങ്കിലും ഇപ്പോഴത്തെ യുവതാരങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ സഹായം എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത് എന്നും പറഞ്ഞു. ഗ്ലാമർ വേഷങ്ങളും ഇതിൽ ഉണ്ടായിരുന്നു. അനിൽ കപൂർ പറയുന്നത് 66 വയസ്സുള്ള തനിക്ക് ഈ സീരീസിൽ 30 ഓളം ചുംബന രംഗങ്ങളിൽ ശോഭിതയുമായി അഭിനയിക്കണം എന്നാണ്.

ഇംഗ്ലീഷ് സീരീസ് ആയ ദ നൈറ്റ് മാനേജറിൻ്റെ ഇന്ത്യൻ റീമേക്കിലാണ് ഇവർ അഭിനയിക്കുന്നത്. ഇതിൻ്റെ ഇംഗ്ലീഷ് സീരീസിൽ അഭിനയിച്ചിരിക്കുന്നത് ഹിഡിൽസ്റ്റണും ഹഗ് ലോറിയും ആണ്. ഈ സീരീസ് ഡയറക്ട് ചെയ്തത് സൂസെന്ന ബെയർ ആണ്. നിരവധി പുരസ്കാരങ്ങൾ ഈ സീരീസിനെ തേടിയെത്തിയിരുന്നു. ഗോൾഡൻ ഗ്ലോബ് അടക്കം ഈ സീരീസിന് ലഭിച്ചിട്ടുണ്ട്. ശോഭിത തൻ്റെ കരിയർ ആരംഭിച്ചത് മോഡലായിട്ടായിരുന്നു.

ദുൽഖർ സൽമാൻ നായകനായ മലയാള സിനിമയായ കുറുപ്പിലെ നായികയായിട്ടും ശോഭിത ധൂളിപാല അഭിനയിച്ചിട്ടുണ്ട്. ശോഭിത സിനിമയിൽ നായികയായി വന്നത് രാമൻ രാഘവ് 2.0 എന്ന അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സിനിമയിലൂടെ ആയിരുന്നു. പൊന്നിയൻ സെൽവൻ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു തമിഴ് ചലച്ചിത്രരംഗത്തേക്കുള്ള ശോഭിതയുടെ കാൽവെപ്പ്.