63 വയസ്സുകാരനായ നരേഷിന്റെ നാലാമത്തെ വിവാഹം അതും 44 ലും തിളങ്ങി നിൽക്കുന്ന പവിത്ര ലോഗേഷിനൊപ്പം ! ആശംസകൾ നേർന്ന് ആരാധകരും

in Entertainment

എല്ലാ അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് കന്നട നടി പവിത്ര ലൊക്കേഷും തെലുങ്ക് നടൻ നരേഷും വിവാഹിതരായിരിക്കുകയാണ്. നടൻ നരേഷ് തന്റെ ട്വിറ്റെർ അക്കൗണ്ടിൽ പങ്കുവെച്ച കല്യാണ വീഡിയോയിലൂടെയാണ് ഇരുവരുടെയും വിവാഹ വിവരം ജനങ്ങൾ അറിയുന്നത്. ഏറെ നാളായി സന്റൽ വുഡും ടോളിവുഡും ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. തങ്ങളുടെ പുതിയ ജീവിത യാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു നരേഷ് വിവാഹ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

തികച്ചും പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടു കൂടിയും എന്നാൽ അത്യാഡംബര പൂർവ്വവുമായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ നടന്നത്. 63 വയസ്സുകാരനായ നരേഷിന്റെ നാലാമത്തെ വിവാഹമാണ് ഇത്. 44 വയസ്സുകാരിയായ പവിത്ര ലോഗേഷിന്റെ രണ്ടാം വിവാഹമാണ് ഇത്. ദീർഘ നാളായി പ്രണയത്തിലായിരുന്നു നരേഷും പവിത്രയും. കഴിഞ്ഞ വർഷം മുതലേ ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ ചില വിവാദങ്ങളും വിമർശനങ്ങളുംപ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തിന്റെ പേരിലും നിരവധി വിമർശനങ്ങൾ ഉടലെടുത്തിരുന്നു.

പവിത്ര ലോകേഷിന്റെ ആദ്യ ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. ആദ്യ വിവാഹ മോചനം നേടിയ ശേഷം നടി സുജേന്ദ്ര പ്രസാദ് എന്ന നടനുമായി ഒരു ലിവിങ് റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു. പിന്നീട് 2018 ഇവർ പിരിയുകയും ചെയ്തു. അതിനു ശേഷം ആണ് നരേഷുമായി പവിത്ര അടുക്കുന്നത്. തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് നരേഷ്. തെലുങ്ക്, കന്നട ചിത്രങ്ങളിൽ സഹ നടി വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് പവിത്ര ലോകേഷ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളിലൂടെ ആയിരുന്നു ഇരുവരുടെയും പ്രണയബന്ധം വളർന്നു വന്നത്.

മുൻ ഭാര്യയായ രമ്യ രഘുപതിയിൽ നിന്നും നരേഷിന് ഇതുവരെ വിവാഹമോചനം ലഭിച്ചിട്ടില്ല എന്നാണ് ടോളിവുഡിലെ റിപ്പോർട്ടുകൾ പറയുന്നത്. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നും പറഞ്ഞുകൊണ്ട് രമ്യ രഘുപതി നരേഷും പവിത്രയും താമസിച്ചിരുന്ന ഹോട്ടലിൽ കയറി ഇരുവരെയും മർദ്ദിച്ചിരുന്നു എന്ന വാർത്ത ഇതിനു മുൻപ് വൻ വിവാദമായിരുന്നു. 2021 മുതലായിരുന്നു നരേഷും പവിത്രയും ലിവിങ് റിലേഷൻ തുടങ്ങിയത്.