ഒരുകാലത്ത് കലിപ്പന്റെ കാന്താരി ആയിരുന്നു അനിഖ എന്ന് ആരാധകർ – കാമുകൻ താരത്തോട് കാണിച്ചു കൂട്ടിയത് കണ്ടോ ! തുറന്ന് പറഞ്ഞു അനിഖ

in Entertainment

ചലച്ചിത്രതാരമായ അനിഖ വിക്രമൻ പുതിയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബംഗളൂരുവിൽ നിന്നും താരം പറയുന്നത് തന്റെ മുൻകാമുകൻ തന്നെ മർദ്ദിച്ചു എന്നാണ്. മർദ്ദനത്തിൽ പരിക്കേറ്റ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ കാമുകന്റെ ക്രൂരതകൾ കാരണം തന്റെ ജീവിതം നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്നും ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുകയാണ് എന്നും ഒക്കെ അനിഖ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നുണ്ട്.

എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നുമാണ് അനിഖ വ്യക്തമാക്കുന്നത്. വർഷങ്ങളായി അയാളുമായി താൻ പ്രണയത്തിലായിരുന്നു. എന്നാൽ അയാൾ തന്നെ ക്രൂരമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു ചെയ്തത്. ക്രൂരമായി മർദ്ദിച്ചതിനു ശേഷം തന്നെ ഭീഷണിപ്പെടുത്തി. ആദ്യം ചെന്നൈയിൽ വച്ചാണ് മർദ്ദിച്ചത്. ശേഷം അയാൾ തന്റെ കാലിൽ വീണു കരഞ്ഞു മാപ്പ് ചോദിക്കുകയാണ് ചെയ്തത്.

അപ്പോൾ ഒരു അലിവ് തോന്നുകയും പിന്നീട് ഈ സംഭവം ആരോടും പറയാതിരിക്കുകയും ചെയ്തു. പിന്നീട് വീണ്ടും അയാൾ മർദ്ദിച്ചു. എന്നാൽ അന്ന് ഞാൻ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസിന് പണം നൽകി രക്ഷപ്പെടുകയാണ് ചെയ്തത്. പിന്നീട് പോലീസ് കൂടെയുണ്ടെന്നുള്ള ധൈര്യത്തിൽ അയാൾ വീണ്ടും ഉപദ്രവിച്ചു. ഇങ്ങനെയാണ് കുറിപ്പിൽ പറയുന്നത്.

ഹൈദരാബാദിൽ നിന്നും മാറുന്നതിന് രണ്ട് ദിവസം മുൻപ് അയാൾ വീണ്ടും ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ ബാത്റൂമിൽ കയറിയിരിക്കുകയായിരുന്നു ചെയ്തത്. നേരം വെളുക്കുവോളം ബാത്റൂമിൽ കഴിച്ചുകൂട്ടി. രക്ഷപ്പെട്ടതിന്റെ എല്ലാ സംഭവവും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ അറിയിക്കുന്നുണ്ട്. വളരെ മോശം അവസ്ഥയിലൂടെയാണ് താരം കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ പലരും അനിഖയോട് അല്പം രൂക്ഷമായ രീതിയിൽ തന്നെയാണ് പ്രതികരിക്കുന്നത്.

നിങ്ങൾ എന്തിനാണ് ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകാൻ നിന്നു കൊടുത്തത്. ഇത്തരം ബന്ധങ്ങളിൽ നിന്നും പുറത്ത് കടക്കുകയായിരുന്നില്ല വേണ്ടത്. എന്തിനാണ് അയാൾ നിങ്ങളെ ഇത്രത്തോളം ക്രൂരമായി മർദ്ദിച്ചിട്ടും വീണ്ടും അയാളോട് ക്ഷമിച്ചത്. ആദ്യം തന്നെ നിങ്ങൾ ഇതിനുവേണ്ട പ്രതിവിധി ചെയ്യുകയോ, ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾക്ക് ഈ ഗതി വരുമായിരുന്നില്ല എന്നാണ് ചിലർ പറയുന്നത്. അതോടൊപ്പം ഇനി ഇത്തരം ബന്ധങ്ങളിൽ പോയി പെടാതിരിക്കുവെന്നും ചിലർ അനിഖക്ക് ഉപദേശം നൽകുന്നുണ്ട്. ഇതിനോടകം തന്നെ ഈ ഒരു കുറിപ്പും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.