മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് നടി മംത മോഹൻദാസിനെ കാൻസർ പിടിപ്പെട്ടത്. എങ്കിലും അതിൽ തളർന്നിരിക്കാൻ മംത ഒരിക്കലും തയാറായിരുന്നില്ല. കാൻസറിനോട് പോരാടി മംത വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അതുകൊണ്ട് തന്നെ ജീവിതപ്രതിസന്ധി ഘട്ടത്തിൽ പോരാടി വന്നയൊരാളായതുകൊണ്ട് ഈ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവത്തിന് എതിരെ മംത പ്രതികരിച്ചിരിക്കുകയാണ്.
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ തന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയുണ്ടായി. മാധ്യമങ്ങൾ ഉൾപ്പടെ ഇത് ഏറ്റെടുത്ത് വാർത്തയായി. പൂനം മരിച്ചുവെന്ന രീതിയിൽ വന്നുവെങ്കിലും യാതൊരു വിവരവും പിന്നീട് വന്നില്ല. വീട്ടുകാരെ പോലും ഫോണിൽ കിട്ടാതായതോടെ പൂനത്തിന്റെ മരണവാർത്ത വ്യാജമെന്ന് വാർത്തകൾ വന്നു. പൂനത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പലരും പറഞ്ഞു.
പിന്നീട് കാൻസറിന് അവബോധം സൃഷ്ടിക്കാനായി താൻ ചെയ്തയൊരു കാര്യമാണെന്ന് പറഞ്ഞുകൊണ്ട് മരിച്ചെന്ന പറഞ്ഞ അതെ പൂനം തന്നെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചു. ഇതിന് എതിരെയാണ് മംത പ്രതികരിച്ചിരിക്കുന്നത്. “ചിലർക്ക് പോരാട്ടം യഥാർത്ഥമാണ്.. മറ്റുള്ളവർക്ക് നമ്മുടെ പോരാട്ടം ഒരു ‘സ്റ്റണ്ട്’ ആണ്. ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. നിങ്ങൾ തന്നെ നോക്കൂ..
നിങ്ങളെ ആ സ്ഥാനത്ത് ചിന്തിച്ചുനോക്കുക.. ഈ വസ്തുവിന് നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല.. തിളങ്ങുന്നത് തുടരുക.. ഇതുമായി പോരാടുന്നവരെയും മുന്നിൽ നിന്ന് പോരാടി ജീവൻ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു..”, ഇതായിരുന്നു മംത കുറിച്ചത്. പൂനത്തിന് എതിരെയാണ് പറഞ്ഞതെന്ന് ആ സ്റ്റണ്ട് എന്ന പദപ്രയോഗം കൊണ്ട് തന്നെ വ്യക്തമാണ്. പൂനത്തിന് എതിരെ വലിയ വിമർശനങ്ങളാണ് ഈ സംഭവത്തിന് ശേഷം ഉണ്ടായിരിക്കുന്നത്.