ഇതാണ് എന്റെ ‘റിബ് ടാറ്റൂ’..; ഫോട്ടോയുമായി ഗൗരി കിഷന്‍, വൈറല്‍

in Entertainment

തന്റെ പുതിയ ടാറ്റൂ ആരാധകര്‍ക്കായി പങ്കുവച്ച് ഗൗരി കിഷന്‍. ടാറ്റൂ ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്ക് ലഭിച്ചിരുന്നു.

അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. മാറിടത്തിന് അരികിലായി വള്ളിപ്പടര്‍പ്പിന്റെ ചിത്രമാണ് ഗൗരി ടാറ്റൂ അടിച്ചത്. ശേഷം ടോപ്പിന്റെ ഒരു ഭാഗം മാറ്റി തന്റെ പുതിയ ടാറ്റൂ ഗൗരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു. റിബ് ടാറ്റൂ എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. ’96’ എന്ന ചിത്രത്തില്‍ കുട്ടി ജാനുവായി എത്തി ശ്രദ്ധ നേടിയ താരമാണ് ഗൗരി കിഷന്‍. സിനിമകളില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്.

മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. ‘അനുരാഗം’ എന്ന മലയാള സിനിമയിലാണ് ഗൗരി ഏറ്റവും ഒടുവിലായി വേഷമിട്ടത്.

അശ്വിന്‍ ജോസ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. നിരവധി സിനിമകളാണ് ഗൗരിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ‘ലിറ്റില്‍ മിസ് റാവുത്തര്‍’, തമിഴല്‍ ‘അടിയേ’ എന്നിവയാണ് ഗൗരിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.