ഒരു സിനിമയിലോ റിയാലിറ്റി ഷോയിലോ മുഖം കാണിക്കാതെ, അഭിനേതാക്കളുടെ കുടുംബത്തിലെ അംഗമായ ദിയ കൃഷ്ണ ഏറെ ഫാൻസിനെ സമ്പാദിച്ചിട്ടുണ്ട്. അടുത്തകാലത്തായി ദിയയുടെ ആഭരണ ബിസിനസിന്റെ പേരിൽ ചില വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ദിയ കൃഷ്ണ ബോയ്ഫ്രണ്ട് ആയിരുന്ന അശ്വിൻ ഗണേഷിനെ വിവാഹം ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലും യൂട്യുബിലും ദിയയുടെയും അശ്വിന്റെയും കുടുംബ വിശേഷങ്ങൾ കാണാൻ സാധിക്കും. രണ്ടുപേരുടെയും കുടുംബങ്ങളെ ചേർത്ത് നിർത്തുന്ന പ്രകൃതക്കാരിയാണ് ദിയ. ഇപ്പോൾ, ദിയ അമ്മയാവാൻ തയാറെടുക്കുന്നോ എന്ന ചർച്ച ഏറെ സജീവമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദിയയാകട്ടെ കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന കൂട്ടത്തിലാണ്. പണ്ട് മുതലേ, തന്റെ കുടുംബത്തിലെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ജോലികൾ കിട്ടാറുണ്ടായിരുന്നു എന്ന് ദിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൂടാതെ കസിൻ തൻവി അടുത്തിടെ നാല് വയസുകാരൻ മകൻ ലിയാന്റെ ഒപ്പം കാനഡയിൽ നിന്നും ദിയയുടെ വിവാഹം കൂടാൻ എത്തിച്ചേർന്നിരുന്നു. ലിയാനെ ഓമനിക്കുന്ന ദിയയുടെയും തൻവിയുടെയും ദൃശ്യങ്ങൾ ചേർന്ന ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ലിയാൻ തന്റെ മകൻ എന്നത് പോലെ തോന്നാറുണ്ട് എന്ന് ദിയ
ദിയ കൃഷ്ണയും അശ്വിൻ ഗണേഷും അച്ഛനും അമ്മയുമാകാൻ കാത്തിരിക്കുന്നു എന്ന തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുകയാണ്. കാര്യം ദിയയോ അശ്വിനോ പരസ്യമായി പ്രഖ്യാപിച്ചില്ല എങ്കിലും, ചില കാര്യങ്ങളിൽ ഇത് വാസ്തവം എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുകയാണ് അവരുടെ ഫാൻസ്. അടുത്തിടെ ദിയയുടെ അമ്മായിയമ്മ മീനമ്മ ദിയ കൃഷ്ണയും അശ്വിനും താമസിക്കുന്ന അവരുടെ വീട്ടിൽ ഭക്ഷണവും പലഹാരങ്ങളുമായി വന്നിരുന്നു.
ദിയ അന്നേരം സ്വിഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവുമായി അമ്മായി മകനെയും മരുമകളെയും അമ്പരപ്പിച്ചത്. ദിയക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയാത്ത വിധം ക്ഷീണം ഉണ്ടാകും എന്നും, അതാണ് അമ്മായി വന്നത് എന്നുമെല്ലാം പലരും വാദിച്ചു. കൂടാതെ കഴിഞ്ഞ ദിവസം അശ്വിൻ ഗണേഷിന്റെ അമ്മ മീനമ്മ എന്ന് വിളിക്കുന്ന മീനാക്ഷിയുടെ ജന്മദിനമായിരുന്നു. ഇത് ദിയയും അശ്വിനും ചേർന്ന് ആഘോഷമാക്കി മാറ്റി.
അശ്വിന്റെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് ദിയയും അശ്വിനും അവരുടെ കുടുംബവും ചേർന്ന് പിറന്നാൾ ആഘോഷിച്ചത്. വീട്ടിൽ മീനമ്മയും അശ്വിന്റെ പിതാവും, അശ്വിന്റെ ചേട്ടന്റെ മകളും ഈ സമയം ഉണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് അശ്വിൻ ദിയയെ ഇരുത്തി കാർ ഓടിച്ചാണ് പോയത്. ദിയ എപ്പോഴും കാർ ഓടിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണ്. എന്തുകൊണ്ട് ദിയ ഇത്തവണ കാർ ഓടിക്കാതെ യാത്രക്കാരി മാത്രമായി എന്ന് ചിലർ ചോദിക്കുന്നു. മുൻപ് ഒരു പോസ്റ്റിൽ സ്കൂട്ടറിൽ പോകുന്നത് കാരണം ദിയയെ കൂടെ കൂട്ടിയില്ല എന്ന് അശ്വിനും പറഞ്ഞിരുന്നു. ദിയ ഗർഭിണിയായത് കൊണ്ട് സൂക്ഷിച്ച് യാത്ര ചെയ്യുന്നതാകാം എന്നാണ് പൊതുജനപക്ഷം.
മീനമ്മയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന വേളയിലും ദിയ ധരിച്ചത് അയഞ്ഞ വസ്ത്രങ്ങളാണ്. ബ്ലാക്കിൽ ഫ്ലോറൽ പ്രിന്റുകളുള്ള ഒരു ടോപ്പും പാന്റ്സുമാണ് ദിയ കൃഷ്ണയുടെ വേഷം. ഇതും ഗർഭിണിയാണോ എന്ന കാര്യം മറയ്ക്കാനാണോ എന്നൊരുപക്ഷം. പൊതുവേ, ഇന്ത്യയിൽ ഉടനീളമുള്ള സെലിബ്രിറ്റികളുടെ ഇടയിൽ കാണുന്ന ഒരു ട്രെൻഡ് ആണിത്. ഐശ്വര്യ റായ് മകൾ ആരാധ്യാ ബച്ചനെ ഗർഭം ധരിച്ച വേളയിലാണ് പ്രധാനമായും ഈ ട്രെൻഡ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നെ വേറെയും ചലച്ചിത്ര താരങ്ങൾ ഈ ട്രെൻഡ് പിന്തുടർന്നു. അന്ന് നിറയെ ഞൊറിയുള്ള അനാർക്കലി സൽവാർ ആയിരുന്നു ഐശ്വര്യ പൊതുപരിപാടികളിൽ അണിഞ്ഞിരുന്നത്.