ഈ സൗന്ദര്യ രഹസ്യം വർക്ക്‌ ഔട്ട്‌ തന്നെ.. ആരാധകരെ ഞെട്ടിച്ച് ഐശ്വര്യയുടെ വർക്ക്‌ ഔട്ട്‌ വീഡിയോ..

in Special Report

ഐശ്വര്യ മേനോൻന്റെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് നടിമാർ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഫലിപ്പിച്ചവർ ഒന്നും ആകില്ല. ചെയ്ത വേഷങ്ങൾ അതിന്റെ പരിപൂർണതയിൽ എത്തിക്കാൻ അവർക്ക് സാധിച്ചിരിക്കും. അങ്ങനെ ഒരുപാട് നടീ നടന്മാർ മലയാള സിനിമയിലും അന്യഭാഷകളിലും നമുക്ക് കാണാൻ സാധിക്കും.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഐശ്വര്യ മേനോൻ. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. താരം ഇതിനകം സൗത്തിന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. ചെയ്ത വേഷങ്ങളുടെ പരിപൂർണ്ണത കൊണ്ടും മികവു കൊണ്ടും തന്നെയാണിത്.

മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചതു കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

കാതൽ സ്വദപ്പവധു എപ്പടി എന്ന തമിഴ്  സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ലവ് ഫൈളൂർ ആണ് താരത്തിനെ ആദ്യത്തെ തെലുക് സിനിമ. ദാസവാള എന്ന സിനിമയിലൂടെ കന്നഡയിലും താരം അരങ്ങേറി. പക്ഷേ ഏതാണെങ്കിലും സ്വതസിദ്ധമായ അഭിനയ ശൈലി താരത്തെ വ്യത്യസ്തമാക്കുന്നു.

താരം ഇതുവരെ മലയാളത്തിൽ ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ള. 2016 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ മൺസൂൺ മംഗോസ് എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരേയൊരു സിനിമ മാത്രമാണ് മലയാളത്തിൽ താരം ചെയ്തത് എങ്കിലും അസൂയാവഹമായ ആരാധക പിന്തുണ താരത്തിന് മലയാളികൾക്കിടയിൽ ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യൺ  ഫോളോവേഴ്സാണ് താരത്തിനുള്ളത്. താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യലാണ് പതിവ്.