മുടി വളരും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് വെട്ടിയത്’ ‘കുറേപ്പേർ കമന്റിൽ വന്ന് എന്നെ മൊട്ടച്ചിയെന്ന് വിളിച്ചു,.. ഇത്രേം പ്രായം ആയില്ലേ ഇനി മുടി വരുമോ എന്ന് ആരാധകർ

in Entertainment

മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് സ്വാസിക വിജയ്. 2009ൽ പുറത്തിറങ്ങിയ വൈകേ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക അഭിനയ ലോകത്തേക്ക് എത്തുന്നത്. ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ സ്വാസിക പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു.

നിരവധി തവണ വിവാഹവാർത്തകളിൽ നിറഞ്ഞ് നിന്നതുകൊണ്ട് തന്നെ സ്വാസികയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. അങ്ങനെ അടുത്തിടെയാണ് സ്വാസിക വിവാഹിതയായത്. നടനായ പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. സീരിയൽ സെറ്റിൽ വെച്ചാണ് ഇരുവരും ഇഷ്ടപ്പെട്ടത്. യുട്യൂബ് ചാനലിലും സജീവമായ ഇരുവരും

വിവാഹശേഷം നിരവധി രസകരമായ വീഡിയോകളും പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ട്. സീത എന്ന സീരിയലിൽ നായികയായശേഷം സ്വാസികയുടെ ഇടതൂർന്ന മുടിക്കും ആരാധകർ ഏറെയാണ്. എന്നാൽ വിവാഹശേഷം താരം മുടി മുറിച്ച് കഴുത്തിന് മുകളിൽ വരെയാക്കിയിരുന്നു. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സ്വാസിക പങ്കിട്ടപ്പോൾ ആരാധകർക്കും അതൊരു വലിയ ഷോക്കായിരുന്നു. അതിനുശേഷം

സ്വാസിക പങ്കിടുന്ന പോസ്റ്റുകളിൽ എല്ലാം നടി മുടി മുറിച്ചതിനെ കുറ്റപ്പെടുത്തിയും പരി​ഹസിച്ചുമുള്ള കമന്റുകളുണ്ടായിരുന്നു. എന്നാലിപ്പോൽ താൻ എന്തുകൊണ്ടാണ് മുടി മുറിച്ചത് എന്നതിലുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്വാസിക. കുറേപ്പേർ കമന്റിൽ വന്ന് തന്നെ മൊട്ടച്ചിയെന്ന് വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പുതിയ വീഡിയോയിൽ സ്വാസിക

പറഞ്ഞു. കുറേപ്പേർ കമന്റിൽ വന്ന് എന്നെ മൊട്ടച്ചിയെന്ന് വിളിച്ചു. എനിക്ക് ഷോട്ട് ഹെയർ കൊള്ളില്ലെന്നും പറഞ്ഞു കുറേപ്പേർ. അതുകൊണ്ട് അവർക്കായി ഞാൻ പറയുകയാണ് എനിക്കും നീളമുള്ള മുടി തന്നെയാണ് ഇഷ്ടം. പക്ഷെ ഇങ്ങനെ മുടി മുറിച്ച് ഷോട്ടാക്കിയത് എന്റെ ഒരു സിനിമയുടെ കഥാപാത്രത്തിന് വേണ്ടി സംവിധായകൻ പറഞ്ഞതുകൊണ്ടാണ്. മുടി വളരും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ്

വെട്ടിയത്. എത്രയും പെട്ടന്ന് എന്റെയും നിങ്ങളുടെയും ഫേവറേറ്റായ ലോങ് ​​ഹെയറിലേക്ക് ഞാൻ തിരിച്ച് വരും. അതുവരെ എന്നോട് ക്ഷമിക്കൂ… പ്ലീസ്… എന്നാണ് സ്വാസിക പറഞ്ഞത്. വിവാഹശേഷം കുടുംബജീവിതത്തിന് ശ്രദ്ധകൊടുക്കുന്നതിനാൽ അഭിനയവും മോഡലിങുമെല്ലാം ഉപേക്ഷിക്കുന്ന സ്ത്രീകളായിരുന്നു കുറച്ച് കാലം മുമ്പ് വരെ മലയാളത്തിൽ ഉണ്ടായിരുന്ന നടിമാർ. എന്നാൽ കാലവും ആളുകളുടെ ചിന്താ​ഗതിയും

മാറിയതോടെ കുടുംബത്തിന്റെയും ജീവിതപങ്കാളികളുടെയും പൂർണ പിന്തുണ അഭിനേത്രികൾക്കെല്ലാം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക യുവനടിമാരും വിവാഹത്തിനുശേഷം അവരുടെ പ്രൊഫഷനുമായി സജീവമാണ്. വിവാഹശേഷം പ്രേമാണ് യാത്രകളിൽ സ്വാസികയുടെ സന്തത സഹചാരി. ഹണിമൂൺ ആഘോഷിക്കാൻ ഇരുവരും പോയത് ആന്റൻമാൻ-നിക്കോബാർ ദ്വീപിലേക്കായിരുന്നു.

അവിടെ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. വിവാഹത്തിനുശേഷം പ്രേമിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാൻ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷെ പ്രേമിനെ

കണ്ടപ്പോൾ ഞാൻ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയിൽ ആ റിലേഷനിൽ നിൽക്കാൻ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോൾ നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭർത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു

കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാൻ‌. പക്ഷെ പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാർട്ണർക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് എന്നാണ് വിവാഹശേഷം ഭർത്താവിനെ കുറിച്ച് വാചാലയായി കുറച്ച് നാൾ മുമ്പ് സ്വാസിക പറഞ്ഞത്.