ആ ധൈര്യം മലയാളികൾക്ക് നൽകിയത് സന്തോഷ്‌ പണ്ഡിറ്റ്‌ : പ്രശംസിച്ച് അജു വർഗീസ്

മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് അജു വര്ഗീസ്. പിന്നീട് കോമഡി താരമായും, സഹ നടനായും നായകനായും നിരവധി ചിത്രങ്ങളിൽ അജു അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ആയും നിർമ്മാതാവായും സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു. നിലവിൽ ഒട്ടനവധി
സിനിമകൾ താരത്തിന്റേതായി

അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ അവസരത്തിൽ ഇന്നത്തെ കാലത്തെ സിനിമകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും അജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ആർക്കും സിനിമ ചെയ്യാം എന്നുള്ള ധൈര്യം നൽകിയതിൽ മുൻപന്തിയിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് അജു വർ​ഗീസ് പറയുന്നത്. സോഷ്യൽ മീഡിയ അത്ര സജീവമല്ലാതിരുന്ന

കാലത്ത് ഒരു സിനിമ തിയറ്ററിൽ ഇറക്കി വിജയം കൈവരിച്ച ആളാണ് അദ്ദേഹമെന്നും അജു പറഞ്ഞു. “ഇന്ന് ആർക്കും സിനിമ എടുക്കാം എന്ന ധൈര്യം മലയാളികൾക്ക് നൽകിയതിൽ പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. ആ ധൈര്യം. തിയറ്ററിൽ ഇറക്കി ഹിറ്റാക്കി. എന്ന്? അന്ന്.. സോഷ്യൽ മീഡിയ അത്ര സജീവമല്ലാതിരുന്ന

കാലത്താണിത്. അദ്ദേഹമത് ചെയ്ത് ധൈര്യം കിട്ടിയപ്പോഴാണ് മൊബൈലിൽ വരെ സിനിമ എത്താൻ കാരണമായത്. ഇന്നത് എത്തിയും കഴിഞ്ഞു. കണ്ടന്റ് സംസാരിക്കുന്ന കാലമാണിത്”, എന്നാണ് അജു വർ​ഗീസ്
പറഞ്ഞത്. 2011ൽ ആണ് കൃഷ്ണനും രാധയും എന്ന പേരിൽ‌ ആദ്യമായി സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ

ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് ആയിരുന്നു. ചിത്രത്തിന് എതിരെ വലിയ പരിഹാസം ആയിരുന്നു അന്ന് ലഭിച്ചിരുന്നത് എങ്കിലും വലിയ കളക്ഷൻ ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം 5ലക്ഷം ബജറ്റിൽ ഇറങ്ങിയ ഈ സിനിമ 2 കോടി കളക്ഷൻ നേടിയെന്നാണ് പറയുന്നത്.