അവസരത്തിനായി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല; വെളിപ്പെടുത്തലുമായി ഇല്യാന ഡിക്രൂസ്

in Entertainment

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇല്യാന ഡിക്രൂസ്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. താരം ഒരു ഇന്ത്യൻ ബോൺ പോർച്ചുഗീസ് ആക്ട്രസ് ആണ്.

2006 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെലുങ്ക് കൂടാതെ ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായി. കൂടാതെ കന്നഡ തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2006 ൽ പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി.

സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് പ്രശസ്തി നേടിയ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാൾ ആണ് താരം. താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും ആണിപ്പോൾ താരം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോഷോട്ടുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗശിനെ കുറിച്ച് തരം തുറന്നു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുപാട് പേർ കാസ്റ്റിംഗ് കൗച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. അത്തരം വാക്കുകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് ആണ് ഇപ്പോൾ താരം തുറന്ന് പറഞ്ഞത്.

മോശം മനോഭാവത്തോടെ നടിമാരെ സമീപിക്കുന്നവരെ കുറിച്ചാണ് താരം പറയുന്നത്. കിടക്ക പങ്കിട്ടാലും അവർ പിന്നീട് കണ്ടാൽ നേരത്തെ കണ്ട ഭാവം കാണിക്കില്ല എന്നും താരം പറയുന്നു. ചിലർ സിനിമയിൽ അവസരം ലഭിക്കാൻ എന്തിനും തയാറായി മുന്നോട്ട് വരും എന്നും നിർമ്മാതക്കളും സംവിധായകരും പറയുന്നത് എല്ലാം ചെയ്താലും രണ്ട് ദിവസം കഴിഞ്ഞു ചാൻസിന് വേണ്ടി അവരെ സമീപിക്കുമ്പോൾ ആരാണ് എന്ന ചോദ്യമാണ് കേൾക്കേണ്ടി വരുന്നത് എന്നുമാണ് താരം പറയുന്നത്.

സഹകരിച്ചാലും അതിന് എതിരെ പ്രതികരിച്ചാലും അവസരം ലഭിക്കണമെന്നില്ല എന്നും ബോളിവുഡിൽ ഇതിന് ഒരുപാട് പേര് ഇരയാകുന്നുണ്ടെന്നും താരം പറയുന്നു. എത്രയൊക്കെ സിനിമയിൽ കസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയപ്പെട്ടാലും ഉണ്ട് എന്ന് തന്നെയാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. വളരെ പെട്ടന്ന് തരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള കാഴ്ചകളും ദുരനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ട് ഒരുപാട് നടിമാർ മുൻപും രംഗത്ത് വന്നിട്ടുണ്ട്. അത്തരം വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയുടെ തരംഗം ആവുകയും ചെയ്യാറുണ്ട്.