വിവസ്ത്രയായ സ്ത്രീയുടെ ചിത്രത്തോടൊപ്പം കവിതയുമായി നിമിഷ, അന്ന് വൈറൽ ആയ ആ ഫോട്ടോ ഇതാണ്..

in Entertainment

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങൾ ചെയ്ത നടി അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും നായാട്ടും ചോലയും മാലിക്കുമെല്ലാം ഏറെ ശ്രദ്ധനേടുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുൻനിര യുവനടിമാരിൽ ഒരാളായി നിമിഷ മാറുന്നത്. ഇതുവരെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താൽപര്യമില്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകളും ഇതിനിടെ ശ്രദ്ധനേടിയിരുന്നു. എന്നാൽ സ്ഥിരമായി സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണം നേരിടാറുള്ള നിമിഷ, താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന വീഡിയോകളും

ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. വിവസ്ത്രയായ ഒരു സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷയുടേതാണ് വര. വ്യത്യസ്തമായ ചിത്രങ്ങൾ ഇതിന് മുൻപും നിമിഷ വരയ്ക്കുകയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ഒരു ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. നിമിഷ നൽകിയിരിക്കുന്ന ക്യാപ്‌ഷൻ ആണ് സോഷ്യൽ മീഡിയയിലെ സദാചാര അമ്മാവന്മാരെയും സദാചാര അമ്മായിമാരെയും ചൊടിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ‘ചില രാത്രികളിൽ ഞാൻ എൻ്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കിലൂടെയും ഓടിക്കുന്നു,

എൻ്റെ കണ്ണ് അടഞ്ഞു കിടക്കുമ്പോഴും എൻ്റെ കാഴ്ചയിൽ നീ നിറയുന്നു’ എന്നായിരുന്നു ക്യാപ്‌ഷൻ. അശ്ലീല ചിത്രവും കവിതയുമാണ് ഇതെന്നാണ് സദാചാര കമ്മിറ്റിക്കാരുടെ വാദം. വളരെ ഇറോട്ടിക് ആയിട്ടുള്ള വരികൾ ആണ് താരം എഴുതിയിരിക്കുന്നത്. നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ച് ചിത്രം വരച്ച് പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിമിഷയ്ക്കുണ്ടെന്നും, ഈ ബോൾഡ്നെസ്സ് അപാരമാണെന്നും പ്രോത്സാഹിപ്പിക്കുന്നവരുണ്ട്.