ചിലർ സ്വകാര്യ ഭാഗങ്ങൾ ഇൻബോക്സിൽ അയക്കും.. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല; നിത്യ മേനോൻ തുറന്ന് പറയുന്നു

in Special Report

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നിത്യ മേനോൻ. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച ആരാധകരെ നേടിയെടുത്ത താരങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് നിത്യയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കഥാപാത്രവും എന്നും മലയാളികൾ ഓർത്തിരിക്കുന്നത് തന്നെയാണ്.

കഥാപാത്രങ്ങളിൽ വ്യത്യസ്തത നിലനിർത്തുവാനും കഥാപാത്രത്തിന് യോജിച്ച രീതിയിൽ അഭിനയ പ്രകടനം കാഴ്ചവയ്ക്കുവാനും എപ്പോഴും താരം ശ്രമിച്ചിട്ടുണ്ട്. അതൊക്കെ സിനിമാ മേഖലയിൽ താരത്തിന്റെ ഉയർച്ചകൾക്ക് സഹായിച്ചിട്ടുള്ള ഘടകവും ആണ്. ആദ്യകാലത്ത് ചെയ്യപ്പെട്ട ചിത്രങ്ങളും കഥാപാത്രങ്ങളും ഒക്കെ വലിയ സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇടക്കാലത്ത് താരത്തിന് മലയാള സിനിമയുടെ യാത്രയിൽ കാലിടറുകയായിരുന്നു.

ചെയ്ത ചിത്രങ്ങൾ പരാജയം ആകുന്നതോടൊപ്പം തന്നെ മറ്റുള്ളവർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അപ്പോഴും ഗ്ലാമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് യാതൊരു മടിയും ഇല്ലായിരുന്നു. സിനിമ അത് അർഹിക്കുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല എന്ന നിലപാട് സൂക്ഷിക്കുന്ന നായികമാരിൽ ഒരാളാണ് നിത്യ.

അതുകൊണ്ടുതന്നെ മലയാളത്തിനു പുറമേ മറ്റു തെന്നിന്ത്യൻ ഭാഷകളിലും താരത്തിന് അവസരങ്ങൾ ഒരുപാട് ലഭിക്കുകയുണ്ടായി. മലയാള ചിത്രങ്ങൾ തുടരെ പരാജയമായതിന് പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചേക്കേറിയ താരം അവിടെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വിജയിക്കൊപ്പം പ്രത്യക്ഷപ്പെട്ട മെർസൽ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി.

എന്നാൽ അപ്പോഴും താരത്തിന് പിന്നാലെ ഒരുകൂട്ടം ആളുകൾ വിമർശനവും പരിഹാസവും ആയി എന്നുമുണ്ടായിരുന്നു. സാധാരണ സിനിമ മേഖലയിലെ നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ബോഡി ഷേയമിങ്‌ പല ഘട്ടങ്ങളിലും നിത്യയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അമിതമായി വണ്ണം വയ്ക്കുന്നു എന്ന കാരണം കൊണ്ട് തന്നെ സ്വകാര്യ മാധ്യമങ്ങൾ വഴി പോലും താരത്തിന് വലിയതോതിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്.

ഇതിനെതിരെ തുറന്ന നിലപാടും അഭിപ്രായവുമായി നിത്യ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ശരീരത്തിനേക്കാൾ താൻ വില കൽപ്പിക്കുന്നത് അഭിനയത്തിനാണ് എന്നാണ് നിത്യ പറയുന്നത്. പലരും സോഷ്യൽ മീഡിയ വഴി ശരീരഭാഗങ്ങൾ കാണിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ അയയ്ക്കും.

ചിലരാകട്ടെ അവരുടെ ശരീരഭാഗങ്ങൾ ചിത്രങ്ങൾ എടുത്ത് അയക്കുകയും ചെയ്യും. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. അതിന് മറുപടി നൽകാറും ഇല്ലെന്നാണ് താരം പറയുന്നത്. അതിൻറെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭിനയത്തിനാണെന്നും ഇത്തരം കാര്യങ്ങൾ ഒരിക്കൽ പോലും അതിനെ ബാധിക്കില്ലെന്ന് ആണ് താരം പറയുന്നത്. അമിതമായി വണ്ണം വയ്ക്കുന്നു എന്നതിന്റെ പേരിൽ തനിക്ക് തന്റെ ശരീരത്തോട് യാതൊരു പരിഭവവും തോന്നിയിട്ടില്ല എന്നും അതൊരു കുറ്റമായി കാണുന്നില്ല എന്നും താരം തുറന്നു പറയുന്നു.