പൂര്‍ണ ഗര്‍ഭിണിയായ അമല പോള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.. ആ മനോഹരമായ രാത്രികള്‍ അധികം വൈകാതെ തിരിച്ചു കിട്ടും; ഒന്‍പത് മാസം ഗര്‍ഭണിയായ അമല പോള്‍, കുഞ്ഞിന്റെ വരവിനായി നാളുകള്‍ എണ്ണി കാത്തിരിയ്ക്കുകയാണ്.


ഒന്‍പത് മാസം ഗര്‍ഭണിയായ അമല പോള്‍, കുഞ്ഞിന്റെ വരവിനായി നാളുകള്‍ എണ്ണി കാത്തിരിയ്ക്കുകയാണ്. തന്റെ ഇഷ്ടപ്രകാരം ശരീരം വഴങ്ങാതിരിയ്ക്കുന്ന ഈ സമയത്ത് പൊതുവെ ഗര്‍ഭിണികളായ സ്ത്രീകള്‍ അതിന് മുന്‍പുള്ള ദിവസങ്ങള്‍ മിസ്സ് ചെയ്യുന്നത് സ്വാഭാവികമാണ്. അമല പോളും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്.

ഗര്‍ഭകാലത്ത് പൊതുവെ, സ്ത്രീകള്‍ വയറൊന്നും ഇല്ലാത്ത, ഒരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുകയും കിടക്കുകയും ചെയ്ത കാലത്തെ മിസ്സ് ചെയ്യുന്നത് സ്വാഭാവികമാണ്. പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അമല പോളും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്. ഒന്‍പത് മാസം പൂര്‍ത്തിയായ അമല പോള്‍ കുഞ്ഞിന്റെ വരവിനായി നാളുകള്‍

എണ്ണി കാത്തിരിയ്ക്കുകയാണ്. അതിനിടയില്‍ പങ്കുവച്ച വീഡിയോ വൈറലാവുന്നു. ഗര്‍ഭിണിയാവുന്നതിന് മുന്‍പുള്ള ഒരു വീഡിയോ ആണ് അമല പങ്കുവച്ചിരിയ്ക്കുന്നത്. ‘ആ പഴയ മനോഹരമായ രാത്രികള്‍ അധികം വൈകാതെ തിരിച്ചെത്തും’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

നൈറ്റ് പാര്‍ട്ടിയില്‍ ഡാന്‍സൊക്കെ ചെയ്ത് അമല അടിച്ചുപൊളിച്ചാഘാഷിക്കുന്നത് വീഡിയോയില്‍ കാണാം. ‘എന്റെ മീണ്‍ ചൈല്‍ഡ്’ എന്ന് പറഞ്ഞ് ഭര്‍ത്താവ് ജഗദ് ദേശായി കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. ആ തിരിച്ചു പോക്കിന് വേണ്ടി കാത്തിരിയ്ക്കുന്നു എന്നാണ് അമല പോളിന്റെ ആരാധകര്‍ പറയുന്നത്.

എന്നാല്‍ അതൊരിക്കലും സാധ്യമല്ല, പാരന്റിസിന്റെ ക്ലബ്ബിലേക്ക് സ്വാഗതം- എന്ന് പറഞ്ഞു വരുന്ന കമന്റുകളും കാണാം. അമ്മയാകാന്‍ പോകുന്ന അമലയെ ആശംസിക്കുന്ന കമന്റുകളും വരുന്നുണ്ട്. നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം. ആദ്യ ദാമ്പത്യ ജീവിതത്തില്‍

നിന്നും സ്വതന്ത്ര്യയായ അമല പോള്‍ തന്റെ യാത്രകളും സിനിമകളുമായി മറ്റൊരു ലോകത്തായിരുന്നു. അങ്ങനെ ഒരു യാത്രയിലാണ് ജഗദ് ദേശായിയെ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. പ്രണയം വെളിപ്പെടുത്തി അധികം വൈകാതെ തന്നെ വിവാഹിതരാകുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ താന്‍ ഗര്‍ഭിണിയാണ് എന്ന


സന്തോഷ വാര്‍ത്ത പങ്കുവച്ച് അമലയും ജഗദ് ദേശായിയും ഇന്‍സ്റ്റഗ്രാമില്‍ എത്തുകയായിരുന്നു. പിന്നീടങ്ങോട്ട് ഇരുവരുടെയും നല്ല ദിവസങ്ങള്‍ക്ക് ആരാധകരും സാക്ഷിയാണ്. അപ്പോഴും അമല സിനിമകളില്‍ സജീവമായി. ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ നടി.