ഗോപിചേട്ടന്റെ മാസ് റിപ്ലൈ.. ഒരു വരയെ വിശ്വസിച്ചു ജീവിക്കുന്ന കുറെ അണ്ണന്മാർ; ഞാൻ ഇന്നിൽ ജീവിക്കുന്ന ആളാണ്‌; ഗേൾ ഫ്രണ്ട്സുകളുമായി ബർത്ഡേ ആഘോഷിച്ച ചിത്രങ്ങൾ വൈറൽ,,,

in Entertainment

ആർട്ടിസ്റ്റുകളായ നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്. എപ്പോൾ വേണമെങ്കിലും ലോകത്തിന്റെ ഏതുകോണിലേയ്ക്കും യാത്ര ചെയ്യാം, ഇഷ്ടമുള്ള ഫുഡ് ആസ്വദിക്കാം. ജീവിതമായാൽ ഇങ്ങനെ വേണം എന്നിങ്ങനെ ഒരുനൂറു കമന്റുകൾ ആണ് ലഭിക്കുന്നതും. പ്രേക്ഷകർക്ക് പ്രിയങ്കരനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ അന്യഭാഷയിലും സംഗീത സംവിധാനത്തിൽ

പുലിയാണ് അദ്ദേഹം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിവാദങ്ങൾ എപ്പോഴും അദ്ദേഹത്തെ പിന്തുടാറുണ്ട്. ഗായികമാരായ അഭയ ഹിരണ്മയിയുമായുള്ള ബന്ധം പിന്നീട് അമൃത സുരേഷുമായുള്ള ജീവിതം ഒക്കെയും ഏറെ ചർച്ച യിരുന്നു. എന്നാൽ അദ്ദേഹവും പാർട്നെഴ്സും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിൽ മുഴുവൻ സമയവും ശ്രദ്ധിക്കുകയും ചെയ്യുന്നു. ചാനൽ പരിപാടികളിലും,

സ്വന്തം ജീവിതത്തിലും ഇരുവരും കൂടുതലും ശ്രദ്ധിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവാദികൾ പക്ഷെ ഇവരെ വിടാൻ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞദിവസം കൂടി ഗോപി സുന്ദർ പങ്കുവച്ച ഒരു ചിത്രത്തിലും ചിലരുടെ ചോദ്യമെത്തി. അണ്ണാ… പുതിയത് വല്ലതും…. സെറ്റായോ? അണ്ണന്റെ തലയിൽ വരച്ച വര എന്റെ എവിടേലും വരച്ചാൽ നന്നായേനെ എന്നായിരുന്നു കമന്റ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം

ഗോപി സുന്ദർ മറുപടിയുമായി എത്തി. ഒരു വരയെ വിശ്വസിച്ചു ജീവിക്കുന്ന കുറെ അണ്ണന്മാർ എന്നാണ് ഗോപി നൽകിയ മറുപടി. മാത്രമല്ല, ഞാൻ ഇന്നിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻ മുൻപും പിൻപും നോക്കാറില്ല. എനിക്ക് അത് ചിന്തിക്കാൻ ഉള്ള ടൈം ഇല്ല എന്നതാണ് സത്യം- ഗോപി സുന്ദർ പറഞ്ഞു. അതേസമയം രണ്ടുദിവസം മുൻപേ ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ ദിനം.

സുഹൃത്തുക്കൾക്ക് ഒപ്പം അതിഗംഭീരമായി തന്നെ ആദ്ദേഹം പിറന്നാൾ കേമമാക്കി. പിറന്നാൾ ദിന ആഘോഷത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം പങ്കിടുകയും ചെയ്തു. എന്നാൽ സുഹൃത്ത് മയോനിക്ക് ഒപ്പം പങ്കിട്ട ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫ് ആക്കിയാണ് പോസ്റ്റ് പങ്കിട്ടത്. പക്ഷെ പുതിയ ചിത്രം പങ്കിട്ടപ്പോൾ എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ വേണ്ടി അത് ഓൺ ആക്കി വയ്ക്കുകയും ചെയ്തു.

അതേസമയം അമൃതയുമായുള്ള ബന്ധം വേണ്ടെന്ന് വച്ച ഗോപി സുന്ദർ ഗായിക പ്രിയ മയോനിയുമായി പ്രണയത്തിൽ ആണെന്നും സൂചന ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ നിറഞ്ഞപ്പോഴും അദ്ദേഹം മറുപടി നൽകിയില്ല. ഇതുവരെയുള്ള ജന്മദിനങ്ങളിൽ ഏറ്റവും മികച്ചത് എന്ന ക്യാപ്‌ഷനോടെയാണ് മയോണിക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹം പങ്കിട്ടത്. മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്സർലാൻഡിൽ

യാത്ര പോയപ്പോഴും സുഹൃത്തും കലാകാരിയുമായ പ്രിയ നായരും ഉണ്ടായിരുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഒരു വീഡിയോ പങ്കുവച്ചെത്തിയത് പ്രിയ ആയിരുന്നു. വീഡിയോ പകർത്തിയതും പ്രിയ തന്നെയെന്നാണ് സൂചന. മാത്രമല്ല സ്വിറ്റ്സർലാൻഡിന്റെ മനോഹാരിത ഒപ്പിയെടുത്തുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി ഇരുവരും പങ്കുവച്ചിരുന്നു. അന്നും സദാചാര ചുവയോടെയുള്ള

സംസാരം ഉണ്ടായിരുന്നു. പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം. കലാകാരിയായ പ്രിയ, ഗോപി സുന്ദറിന്റെ മിക്ക ഫോട്ടോസുകളിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയക്ക് സുപരിചിതയുമാണ്.