മൂത്ത മോളെ ഞാൻ പെങ്ങളാക്കിയിരിക്കുകയാണ്, ഇളയ മകൾ ഇപ്പോൾ മോളാണ്, കുറച്ചു കൂടി വളരുമ്പോൾ അവളും സിസ്റ്റർ ആവും, തമാശ രൂപേണേ ദിലീപ്

in Entertainment

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

ദിലീപ് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ. മക്കൾ രണ്ടും തമ്മിലെ പ്രായവ്യത്യാസം ഒരു വിഷയമാണോ എന്ന ചോദ്യം മുൻപൊരിക്കൽ ദിലീപ് നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും മഹാലക്ഷ്മിയും മീനാക്ഷിയും തമ്മിലെ കുട്ടിക്കാലത്തെ മുഖസാദൃശ്യം മുതൽ അവർ തമ്മിലെ സ്നേഹത്തിനു വരെ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് ദിലീപ്.

ഇപ്പോൾ മീനാക്ഷി ദിലീപിന്റെ ‘പെങ്ങൾ’ ആയ രസകരമായ സംഭവവും ദിലീപ് വിവരിക്കുന്നു
അടുത്തകാലത്ത് റിലീസ് ചെയ്ത ‘ബാന്ദ്ര’ എന്ന സിനിമയുടെ ഭാഗമായി സംസാരിച്ച ദിലീപിന്റെ ആ വീഡിയോ വൈറലായി മാറിയിരിക്കുന്നു. നായിക തമന്ന ഭാട്ടിയ അടുത്തിരിക്കുമ്പോഴാണ് ദിലീപ് അക്കാര്യം എടുത്തിട്ടത്. തമന്നയുടെ കൂടെ അഭിനയിക്കുമ്പോൾ പ്രായം



അൽപ്പം കുറഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നോ എന്ന് അവതാരകയുടെ ചോദ്യം. ഇതേ നായികയുടെ ഒപ്പം ഡാൻസ് ചെയ്യുന്ന വേളയിലാണ് ‘അച്ഛൻ ഡാൻസ് ചെയ്ത് നാണംകെടുത്തരുത്’ എന്ന് മകൾ മീനാക്ഷി ട്രോളിയതും
‘എനിക്കെന്തിനാ പ്രായത്തിനു കുറവ്? ഞാൻ കോളേജിൽ നിന്നും മേലോട്ട് പോയിട്ടില്ലല്ലോ. പ്രായം മനസിലാണ്. മനസ് കൊണ്ട് ഞാൻ മഹാരാജാസിൽ നിന്നും എങ്ങോട്ടും പോയിട്ടില്ല.

ചിരിയും കളിയും ബഹളവുമായി ഇപ്പോഴും അങ്ങനെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്… മൂത്ത മോളെ ഞാൻ പെങ്ങളാക്കിയിരിക്കുകയാണ്. ഇളയ മകൾ ഇപ്പോൾ മോളാണ്. കുറച്ചു കൂടി വളരുമ്പോൾ അവളും സിസ്റ്റർ ആവും,’ എന്ന് ദിലീപ് തമാശരൂപേണ മറുപടി നൽകി

മീനൂട്ടി ഡോക്ടർ മീനാക്ഷിയാവുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് ദിലീപ്. എന്ത് പഠിക്കണം, ഏതു വഴിയിൽ പോകണം എന്ന കാര്യം തനിക്കറിയാമായിരുന്നില്ല, മകളോട് പഠിക്കാൻ ആവശ്യമായതെല്ലാം ചോദിയ്ക്കാൻ പറഞ്ഞത് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ദിലീപ്. അച്ഛന്റെ സ്വപ്നം മീനാക്ഷി ഭംഗിയായി നിറവേറ്റുകയും ചെയ്‌തു

യു.കെ.ജി. വിദ്യാർത്ഥിനിയായ മഹാലക്ഷ്മി പക്ഷേ അച്ഛന്റെയും അമ്മയുടെയും അഭിനയ വഴിയോട് ഇപ്പോഴേ ചായ്‌വ് പ്രകടിപ്പിച്ചു കഴിഞ്ഞു. കണ്ണുതെറ്റിയാൽ ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി വ്ലോഗ് ചെയ്യലാണത്രേ വ്ലോഗർ ‘മഹാ’യുടെ സ്ഥിരം പരിപാടി. മകളുടെ മേൽ ഒരു കണ്ണ് വേണം എന്ന് ദിലീപ് ഭാര്യ കാവ്യാ മാധവനോട് ഒരു താക്കീതും കൊടുത്തിട്ടുണ്ടത്രെ

Leave a Reply

Your email address will not be published.

*