എത്ര വെള്ളം കയറിയാലും ഞാൻ എങ്ങോട്ടും പോകില്ല, ഇവിടെ തന്നെ കിടക്കും.എത്ര വെള്ളം കയറിയാലും ഞാൻ എങ്ങോട്ടും പോകില്ല, ഇവിടെ തന്നെ കിടക്കും

in Entertainment

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ലക്ഷ്മി ഇത്തവണ നടി മോളി കണ്ണമാലിയുടെ വിശേഷങ്ങൾ ആണ് പങ്കുവയ്ക്കാൻ എത്തിയിരിക്കുന്നത്. “പഴയത് പോലെ അല്ല. കൂടുതൽ നടക്കാൻ പറ്റില്ല ഇപ്പോൾ. മരുന്ന് കഴിക്കുന്നുണ്ട്,

ശ്വാസം മുട്ടൽ കുറവുണ്ട്. ഈ വീട്ടിൽ പത്ത് അംഗങ്ങൾ ഉണ്ട്. എനിക്ക് രണ്ട് ആൺമക്കൾ ആണ്. അവരുടെ ഭാര്യമാരും, 5 പേരക്കുട്ടികളും ഉണ്ട്. മരുമക്കൾ രണ്ടുപേരും ജോലിക്ക് പോയേക്കുവാണ്‌. ഒരാൾ ഒരു കടയിൽ പോകുന്നുണ്ട്, ഒരാൾ തൊഴിലുറപ്പിനു പോയി. ആൺമക്കൾ രണ്ടുപേരും മൽസ്യതൊഴിലാളികൾ ആണ്. കിട്ടുന്ന പണിക്കൊക്കെ പോകാറുണ്ട് അവർ.

സിനിമയിൽ ഒട്ടുമിക്ക എല്ലാവരുടെയും കൂടെ അഭിനയിച്ചു കഴിഞ്ഞു. ഒരു ഇംഗ്ലീഷ് സിനിമ ചെയ്തുകൊണ്ടിരിക്കുവായിരുന്നു. പൂർത്തിയാക്കാൻ പറ്റിയില്ല. ഷൂട്ടിനിന്റെ ഇടയിലാണ് എനിക്ക് വയ്യാതെ ആയത്. സിനിമയിൽ നിന്നൊക്കെ ബ്രേക്ക് എടുത്തേക്കുവാണ്. ഓക്സിജൻ മാസ്ക് ഇട്ടിട്ടാണ് നടപ്പ്. മാതാവിന്റെ കൃപകൊണ്ട് നടക്കുന്നു എന്നേയുള്ളു.

ഇടത് കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്. വലത് കണ്ണിന്റെ കാഴ്ച മാത്രമേയുള്ളു. ഒപ്പേറഷൻ ചെയ്യണം എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ ഹൃദയത്തിനു തകരാർ ഉള്ളതുകൊണ്ട് ചെയ്യാൻ പറ്റില്ല. ഫ്രീ ആയിട്ടൊക്കെ ചെയ്തു തരാം എന്ന് കുറെ ആളുകൾ പറഞ്ഞിരുന്നു. പക്ഷെ ചെയ്യാൻ പറ്റില്ല. മക്കൾ എന്നെ ഇപ്പോൾ പുറത്തേക്ക് ഒന്നും വിടില്ല. പൊന്നുപോലെ

ആണ് അവർ എന്നെ നോക്കുന്നത്. ഇല്ലായ്മകൾ ഒക്കെ ദൈവം തന്നതാണ്. എന്റെ മക്കൾ എന്നെ ഇതുവരെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടില്ല. മരുന്ന് വാങ്ങുന്ന കാര്യത്തിന് ആണ് ഇത്തിരി ബുദ്ധിമുട്ട് വന്നത്. എനിക്ക് പനി വരാതെ നോക്കണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. 1800 രൂപയുടെ ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് എല്ലാ മാസവും.

ഒരു ഷെഡിൽ ആയിരുന്നു മുൻപ് താമസം. ഈ വീട്ടിലേക്ക് മാറിയിട്ട് ഒരു പത്തുവർഷം ആകുന്നതെയുള്ളു. തോമസ് മാഷാണ് ഈ വീട് വച്ച് തന്നത്. 24 മണിക്കൂറും മുറ്റത്ത് വെള്ളം കയറുന്ന ഭൂമി ആണിത്. കടല് കയറിയും ഒരുപാട് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എത്ര വെള്ളം കയറിയാലും ഞാൻ എങ്ങോട്ടും പോകില്ല, ഇവിടെ തന്നെ കിടക്കും”