ഇൻസ്റ്റാഗ്രാം ഓൺലൈൻ പ്രണയം ! ആദ്യമായി കാമുകിയെ കണ്ടപ്പോൾ അലറിക്കരഞ്ഞു യുവാവ് – സംഭവിച്ചത് എന്തെന്ന് കണ്ടോ

in Entertainment

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുന്ന കാമുകീകാമുകന്മാരുടെ വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരം പ്രണയത്തിൽ കബളിക്കപ്പെടുന്ന ആളുകളെ കുറിച്ചും നമുക്കറിയാം. അത്തരത്തിൽ പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ കാമുകിയെ നേരിട്ട് കണ്ടപ്പോൾ ഉള്ള ഒരു യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. കാമുകിയെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ കാമുകിക്ക് അമ്മയുടെ പ്രായം.

22 വയസ്സായ കാമുകൻ അലമുറയിട്ട് കരയാൻ തുടങ്ങി. തന്റെ കാമുകിക്ക് തന്റെ അമ്മയെക്കാൾ പ്രായമുണ്ടെന്നും നാലു മക്കളുണ്ടെന്നും ഇരുപത്തി രണ്ട്കാരൻ മനസ്സിലാക്കി. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. പ്രണയത്തിലേക്ക് വഴി തിരിഞ്ഞ ഇവർ പിന്നീട് നേരിൽ കാണാൻ വേണ്ടി വെമ്പൽ കൊള്ളുകയായിരുന്നു. 22 കാരനായ കാമുകൻ കൈമാറിയ ലൊക്കേഷൻ നോക്കി വഴിപിഴക്കാതെ കാമുകന്റെ വീട്ടിൽ ചെന്നു കയറുകയായിരുന്നു കാമുകി.

കാളികാവ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസം മുൻപ് ആയിരുന്നു ഈ സംഭവം നടന്നത്. 18 വയസ്സാണ് തനിക്ക് ഉള്ളത് എന്നായിരുന്നു ചാറ്റിങ്ങിലൂടെ കാമുകി കാമുകനോട് പറഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ വന്നു കയറിയതോടെയാണ് അതിനേക്കാൾ എത്രയോ കൂടുതലാണ് കാമുകിയുടെ പ്രായം എന്ന് 22 കാരൻ മനസ്സിലാക്കിയത്. തന്റെ കാമുകിക്ക് 22 വയസ് ഉള്ള ഒരു മകനുണ്ടെന്നും കാമുകൻ മനസ്സിലാക്കി. എന്നാൽ വീട്ടിൽ കയറി വന്ന കാമുകിയെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

ഒന്നിച്ച് ജീവിതം തുടങ്ങാൻ ആണ് താൻ വന്നത് എന്നായിരുന്നു കാമുകിയുടെ നിലപാട്. പിന്നീട് കാമുകൻ അലമുറയിട്ട് കരയാൻ തുടങ്ങുകയായിരുന്നു. തുടർന്ന് പോലീസിന്റെ സഹായം തേടുകയായിരുന്നു ഇവർ. സ്ത്രീയെ കാണാനില്ല എന്ന് കാണിച്ചുകൊണ്ട് കാമുകിയുടെ ബന്ധുക്കൾ നേരത്തെ തന്നെ കോഴിക്കോട് പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് വിവരം ലഭിച്ചതോടെ കോഴിക്കോട് നിന്നും സ്ത്രീയുടെ ബന്ധുക്കൾ കാളികാവിൽ എത്തി.

22 കാരനായ കാമുകൻ കാമുകിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വന്നതാണ് എന്നായിരുന്നു സ്ത്രീയുടെ ബന്ധുക്കളുടെ ധാരണ. അതുകൊണ്ടു തന്നെ പോലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് കാമുകനെ കൈകാര്യം ചെയ്യാനുള്ള എല്ലാ ആസൂത്രണങ്ങളും ആയാണ് അവർ കാളികാവിൽ എത്തിയത്. ഇത് മനസ്സിലാക്കിയ യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കാമുകനെ ഇടവഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് തിരിച്ചുകൊണ്ടു പോവുകയും ചെയ്തു. പലപ്പോഴും ഇത്തരം സോഷ്യൽ മീഡിയ പ്രണയങ്ങൾ കാരണം കുടുംബബന്ധങ്ങൾ തകരാറുണ്ട്. സ്വന്തം ജീവിത പങ്കാളിയെയും മക്കളെയും വരെ ഉപേക്ഷിച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പ്രണയത്തിന് വേണ്ടി പോയി കബളിക്കപ്പെട്ട ഒരുപാട് വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള എല്ലാ അറിവുകൾ ഉണ്ടായിട്ടും വീണ്ടും യുവാക്കൾ ഇത്തരം ചതിക്കുഴികളിൽ വീഴുന്നു.