വ്യത്യസ്തമായ തരത്തിലുള്ള ഒരു ഐസ്ക്രീം കഴിച്ചതിന്റെ വിശേഷങ്ങൾ വീഡിയോ ആക്കി സാനിയ – എന്തെന്ത് എന്ന് ആരാധകർ

in Entertainment

ബാല്യകാലസഖി എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സാനിയ ഇയ്യപ്പൻ. വലിയൊരു ആരാധകനിരയായിരുന്നു ചെറിയ സമയം കൊണ്ട് തന്നെ സാനിയ ഇയ്യപ്പൻ സ്വന്തമാക്കിയത്. ഓരോ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും സെൻസേഷൻ ആയ ഒരു താരം കൂടിയാണ് സാനിയ. വളരെ പെട്ടെന്ന് തന്നെ പല കാര്യങ്ങളോടും പ്രതികരിക്കുന്ന കൂട്ടത്തിലാണ് സാനിയ.

സാനിയയുടെ പ്രതികരണങ്ങൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ സാനിയ യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. ഇടയ്ക്കിടെ താരം യാത്രകൾ ചെയ്യുന്നതിന്റെ ചില ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു യാത്രയിൽ വളരെ വ്യത്യസ്തമായ തരത്തിലുള്ള ഒരു ഐസ്ക്രീം കഴിച്ചതിന്റെ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നീണ്ടിരിക്കുന്ന ഒരു വ്യത്യസ്തമായ ഷേപ്പിലുള്ള ഐസ്ക്രീം ആണ് താരം കഴിച്ചിരിക്കുന്നത്.

ഈ ഐസ്ക്രീമിന്റെ വിശേഷങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് ചില അശ്ലീല കമന്റുകളുമായി എത്തിയിരിക്കുന്നത്. താരം ഐസ്ക്രീം രുചിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനു താഴെയാണ് ചിലർ മോശം കമന്റുകളുമായി എത്തിയിരിക്കുന്നത്. പലപ്പോഴും പലതരത്തിലുമുള്ള കമന്റുകൾ കേൾക്കുമ്പോൾ അതിനൊന്നും തന്നെ പ്രതികരിക്കാതിരിക്കുന്ന വ്യക്തി കൂടിയാണ് സാനിയ ഇയ്യപ്പൻ. തന്നെ പലരും വിമർശിക്കുമ്പോൾ അത്തരക്കാർക്ക് മറുപടി നൽകാതെയാണ് താരം ഇടപെടാറുള്ളത്.

അവക്കെല്ലാം അർഹിക്കുന്ന അവഗണന തന്നെ താരം നൽകുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഈ ഒരു വീഡിയോയും സെൻസേഷണൽ ആയിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. എങ്കിലും വേറെ ഏതൊക്കെ ഷേപ്പിൽ ഉള്ള ഐസ്ക്രീം ഉണ്ടായിരുന്നില്ലേ.? ഇതു മാത്രമേ കഴിക്കാൻ കിട്ടിയുള്ളോന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ എന്താണ് പറയുക എന്നും ചിലർ ചോദിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ആളുകളുടെ ചിന്താഗതികളാണ് മാറ്റേണ്ടത് എന്നാണ് പലരും പറയുന്നത്. എല്ലാക്കാര്യത്തിലും അശ്ലീലത മാത്രം തിരയുകയാണ് എങ്കിൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ എന്നും ചിലർക്ക് അതിനോടാണ് കൂടുതൽ താല്പര്യം എന്നും ആ താല്പര്യമാണ് മാറേണ്ടതെന്ന് ഒക്കെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. സാനിയ ഇയ്യപ്പൻ ഒരുപക്ഷേ വ്യത്യസ്തമായ രുചിയുള്ള ഒരു ഐസ്ക്രീം തിരഞ്ഞെടുത്തതായിരിക്കാം.