ഡിവോഴ്‌സ് എപ്പോഴാ? മറുപടി നല്‍കി അമേയ; കമന്റിട്ടയാള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. ചൊറിയാന്‍ വന്ന മാമന് കണക്കിന് കൊടുത്ത് അമേയ

in Entertainment

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമേയ മാത്യൂ. സിനിമയിലൂടേയും വെബ് സീരീസിലൂടേയുമാണ് അമേയ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് അമേയ. താരത്തിന്റെ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. അമേയുടെ ക്യാപ്ഷനുകള്‍ക്ക് നിരവധി ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അമേയ പങ്കുവെക്കുന്ന ചിത്രങ്ങളേക്കാള്‍ കയ്യടി നേടാറുള്ളത് അവയ്‌ക്കൊപ്പമുള്ള ക്യാപ്ഷനുകളാണെന്നാണ് വാസ്തവം. ട്രെന്റിന് അനുസരിച്ച് രസകരമായ ക്യാപ്ഷനുകള്‍ നല്‍കാന്‍ അമേയ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകള്‍ അതിവേഗത്തിലാണ് വൈറലാകുന്നത്.

താരം ഇപ്പോള്‍ വിദേശത്താണുള്ളത്. തന്റെ പങ്കാളിയ്ക്ക് അരികിലേക്ക് പോകുന്നതിനെക്കുറിച്ചൊക്കെ നേരത്തെ അമേയ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. വിദേശത്തു നിന്നും നിരന്തരം വീഡിയോകളും ചിത്രങ്ങളുമെല്ലാം അമേയ പങ്കുവെക്കാറുണ്ട്. പോയ വര്‍ഷമായിരുന്നു അമേയയുടെ വിവാഹ നിശ്ചയം നടന്നത്.

നാടകീയമായിട്ടായിരുന്നു അമേയ തന്റെ വരനെ പരിചയപ്പെട്ടത്. ഔദ്യോഗികമായി ഇരുവരും വിവാഹിതരാണെന്നാണ് അമേയ ഈയ്യടുത്ത് പറഞ്ഞത്. അതേസമയം ചടങ്ങായി നാട്ടില്‍ വന്ന ശേഷം നടത്തുമെന്നും അമേയ പറഞ്ഞിരുന്നു. കിരണ്‍ ആണ് അമേയയുടെ പങ്കാളി. ഇരുവരും ഏറെനാളത്തെ

പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. അമേയയുടെ വീഡിയോകളിലും കിരണ്‍ സ്ഥിര സാന്നിധ്യമാണ്. ഇതിനിടെയാണ് താരം പങ്കുവച്ചൊരു വീഡിയോയില്‍ ഒരാള്‍ മോശം കമന്റുമായി എത്തുന്നത്. ഡൈവോഴ്‌സ് എപ്പോഴാ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ അമേയ അയാള്‍ക്ക് മറുപടി

നല്‍കുകയും ചെയ്തു. എക്‌സ്ട്രീം നെഗറ്റീവോളി സ്‌പോട്ടഡ്. എന്താ അമ്മാവാ അമ്മാവന്റെ പ്രശ്‌നം എന്നായിരുന്നു അമേയയുടെ മറുപടി. ഇതോടെ അയാള്‍ കമന്റ് മുക്കി ഓടി.പക്ഷെ അമേയ വിട്ടില്ല. കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അമേയ പ്രതികരിച്ചു.


എന്തേ അമ്മാവ കമന്റ് ഡിലീറ്റ് ആക്കി പോയത്. ഷോ കഷ്ടായിപ്പോയി എന്നാണ് അമേയ പ്രതികരിച്ചത്. ഇതിനിടെ അമേയ പങ്കുവച്ച തന്റെ വെയ്റ്റ്‌ലോസ് യാത്രയെക്കുറിച്ചുള്ള പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. ‘നാട്ടിലായിരുന്നപ്പോള്‍ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോള്‍ ഉള്ള ആക്രാന്തം.

കാനഡ വന്നപ്പോള്‍ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം. എല്ലാം കൂടെ ആയപ്പോള്‍ കയ്യിന്ന് പോയി. വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഇന്റര്‍മിഡിയേറ്റ് ഫാസ്റ്റിംഗും വര്‍ക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍


നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല” എന്നാണ് അമേയ പറയുന്നത്. ഞാന്‍ ആഗ്രഹിച്ച ഫലം കിട്ടിയിട്ട് മാത്രം മാറ്റത്തെക്കുറിച്ച് പോസ്റ്റ് ചെയ്യാമെന്ന് കരുതി. നിങ്ങളുമായി ഈ യാത്ര പങ്കുവെക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതുപോലെ ചിത്രം പങ്കുവെക്കാന്‍ ധൈര്യം വേണം. പക്ഷെ ഈ പ്രൊസസ് സെലിബ്രേറ്റ്

ചെയ്യുന്നതിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിലും ഞാന്‍ സന്തോഷിക്കുന്നു എന്നും അമേയ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 58 കിലോയില്‍ നിന്നും 52 കിലോയിലേക്ക് എത്തിയതിനെക്കുറിച്ചാണ് അമേയ പറയുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.