ഏഴുവർഷം മുൻപ് എത്രയോ ബാങ്ക് കാരുടെ വീട്ടിൽ ലോൺ തിരിച്ചടയ്ക്കാൻ ഗതിയില്ലാതെ താൻ പോയിട്ടുണ്ട് – കാലം കടന്നു പോയപ്പോ ഇന്ന് അവർ എനിക്കായ് വീട്ടുമുറ്റത്തു വന്നു നിൽക്കുന്നു എന്ന് തുറന്നു പറഞ്ഞു രശ്മി

in Entertainment

സോഷ്യൽ മീഡിയയിൽ വിമർശകരും അതോടൊപ്പം തന്നെ ആരാധകരും ഒക്കെയുള്ള ഒരു താരമാണ് രശ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ വിവരങ്ങളും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. രശ്മി ആർ നായർ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റുമാണ് കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ രശ്മി നായർ ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചാണ് രശ്മി നായർ പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നത്. താരത്തിന്റെ വാക്കുകളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരം പറയുന്നത് ഇങ്ങനെയാണ്. ജീവിതത്തിലെ പ്രതിസന്ധികളും ഇപ്പോഴത്തെ മികച്ച അവസ്ഥയുമാണ് പറയുന്നത്. ഏഴുവർഷം മുൻപ് ഞാൻ 100 രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്ന് ചോറ് വെക്കുന്നത് വരെ വിശന്നു ഇരുന്നിട്ടുണ്ട്.

ഒരു ദിവസമല്ല ഇത് പല ദിവസം നടന്നു. ക്ലാസ്സാണ് വിശപ്പ് രഹിത വയർ മുതൽ സകല പ്രിവിലേജ്ജിന്റെ അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസ്സിലാക്കിയ മാസങ്ങളായിരുന്നു അത്. ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിലുള്ള പലരുടെയും വീട്ടുപടിക്കൽ പോയി ഞാൻ അവധി ചോദിച്ചു നിന്നിട്ടുണ്ട്. ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ മാർച്ച് മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട്.

ഇൻകം ടാക്സ് മുതൽ മാപ്രകളുടെ പ്രിയപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെ ഞാൻ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചുവരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്. പറഞ്ഞുവന്നത് എനിക്കൊപ്പം നിന്നത് കൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും ഒരു നായ ഒരു വിജയമായി കരുതുന്നുണ്ടെങ്കിൽ വെറും തോന്നലാണ് ഒരു നായയുടെ തലച്ചോറുമായി തേപ്പ് കടയിൽ

നിന്നും മനുഷ്യന്റെ തലച്ചോർ ഉള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ നമ്മൾ വീണ്ടും കാണും എന്നാണ് രശ്മി പറയുന്നത്. പല കാര്യങ്ങളും രശ്മി തന്നെ സോഷ്യൽ മീഡിയയിലൂടെയാണ് ആളുകളെ അറിയിക്കാറുള്ളത്. രശ്മിയുടെ പല സോഷ്യൽ മീഡിയ കുറിപ്പുകളും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്