മകനെയും തോളിലേറ്റി മറ്റുള്ളവർ നോക്കി നിൽക്കെ മലയാളികളുടെ പ്രിയതാരം ഭാര്യയ്ക്ക് കൊടുത്ത ചുംബനം ! മനസ്സ് നിറഞ്ഞെന്നു വിമർശകരും

in Entertainment

സിനിമാതാരങ്ങളുടെ അഭിനയ ജീവിതം മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഒരു കൗതുകം ആണ്. മലയാളികൾക്ക് മലയാള സിനിമ താരങ്ങളുടെ കാര്യങ്ങൾ മാത്രമല്ല തെന്നിന്ത്യൻ സിനിമ താരങ്ങളെ കുറിച്ചും ബോളിവുഡ് താരങ്ങളുടെയും വിശേഷങ്ങൾ അറിയാൻ ഒരു പ്രത്യേക താൽപര്യമുണ്ട്. കാരണം വെറും നടീ നടന്മാരെ പോലെയല്ല ഇവരെയൊക്കെ മലയാളികൾ കണക്കാക്കുന്നത്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ അത്രയേറെ അടുപ്പത്തോടെയാണ് മലയാളികൾ ഇവരെ സ്നേഹിക്കുന്നത്.

അതുകൊണ്ടാണ് ഇവരുടെ കാര്യങ്ങൾ അറിയുവാൻ ആരാധകർക്ക് ഇത്ര ആകാംക്ഷ. അത്രയേറെ ആഴത്തിലുള്ള ആത്മബന്ധം ആണ് താരങ്ങളുമായി മലയാളികൾ ഉണ്ടാക്കിയെടുക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരു സൂപ്പർ താരകുടുംബത്തിന്റെ വീഡിയോ ആണ് തരംഗമായി മാറിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ഭാര്യയ്ക്ക് സ്നേഹചുംബനം നൽകി മകനെ തോളിലേറ്റി കൊണ്ടു പോകുന്ന വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ വൈറലാകുന്നത്.

പോകുന്ന പോക്കിൽ അച്ഛന്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു മാറ്റുന്നുണ്ട് ഈ കൊച്ചു. ഇത് മറ്റാരുടേതുമല്ല സെയ്ഫ് അലി ഖാന്റെ കുടുംബത്തിനെ കുറിച്ച് ആണ് പറയുന്നത്. രാജ്യത്ത് ഉടനീളം ലക്ഷക്കണക്കിന് ആരാധകരുള്ള താരം ആണ് സെയ്ഫ് അലി ഖാൻ. രാജകുടുംബത്തിലെ അംഗമായ സെയ്ഫ് അലി ഖാൻ ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാൾ ആണ്. സ്വാഭാവികമായ അഭിനയവും നർമ്മ ബോധം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന് നാലു മക്കളാണുള്ളത്.

നടി അമൃത സിംഗിനെ ആയിരുന്നു സൈഫ് അലി ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛനും അമ്മയ്ക്കും പിന്നാലെ ബോളിവുഡിൽ തന്റെ സാന്നിധ്യം നേടി എടുത്തിരിക്കുകയാണ് താര പുത്രി സാറ അലി ഖാൻ. ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ആയി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഈ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. ബോളിവുഡിലെ താര സുന്ദരി കരീന കപൂരിനെ ആയിരുന്നു സെയ്ഫ് രണ്ടാമത് വിവാഹം കഴിച്ചത്.

ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. സെയ്ഫിനെയും കരീനയെയും പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ് മക്കൾ ടൈമുർ അലി ഖാനും ജെഹ് അലി ഖാനും. ജനിക്കുന്നതിന് മുമ്പ് തന്നെ താരങ്ങളായി മാറിയവരാണ് കരീന കപൂറിന്റെ രണ്ടു മക്കളും. മറ്റു ബോളിവുഡ് നടിമാരെ പോലെ ഗർഭിണിയാകുമ്പോൾ കാമറക്കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നില്ല കരീന. മറിച്ച് ഗർഭാവസ്ഥയിലെ വളരെ സജീവമായിരുന്നു താരം.

പ്രസവത്തിനു ശേഷവും മകനുമായി ഷൂട്ടിംഗ് ലൊക്കേഷനുകളിലെത്തിയ കരീന ബോളിവുഡിൽ വലിയൊരു ട്രെൻഡ് സെറ്റർ ആയി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കുടുംബവുമായി അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താര കുടുംബത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.