നോവായി ഷിജുവിന്റെ അവസാന വീഡിയോയും ചിത്രങ്ങളും.. കണ്ണീരോടെ സീരിയല്‍ ലോകവും .!














സിനിമാ-സീരിയല്‍ ലോകത്തെ വളര്‍ന്നു വരുന്ന താരമായിരുന്നു ഷിജു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഷിജുവിനും അമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത കണ്ണീരോടെയാണ് ഷിജുവിന്റെ സുഹൃത് വലയം അറിഞ്ഞത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യത്തിലും സൂര്യാ ടിവിയിലെ കനല്‍പ്പൂവിലും ഒക്കെ ക്യാമറാ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഷിജു.





രണ്ടു പരമ്പരകളുടെയും ഷൂട്ടിംഗ് അവസാനിപ്പിച്ച് രണ്ടു നാള്‍ മുന്നേയാണ് ഷിജു വീട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ വയനാട്ടില്‍ കനത്ത മഴ പെയ്യുമെന്ന ജാഗ്രതാ നിര്‍ദ്ദേശവും വന്നു. തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗ് കഴിഞ്ഞ് ട്രെയിനിലാണ് ഷിജു കോഴിക്കോടേക്ക് എത്തിയത്. ചിലപ്പോള്‍ ബസിനാണ് എത്തുക. ഇക്കുറി ട്രെയിനിന് കോഴിക്കോട് ഇറങ്ങി ബസ് കയറിയാണ് നാട്ടിലേക്ക് എത്തിയത്.
കടപ്പാട് : Cine Life