
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഗോപാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്‌സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന്
കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു.
മാനത്തെ കൊട്ടാരം (1994) മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി.കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മിമിക്രി താരം ആയിരുന്ന സമയത്ത് അമ്മാവന്റെ മകളെ വിവാഹം ചെയ്തു. പിന്നെ മലയാള സിനിമയില്‍
നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെ വിവാഹം ചെയ്തു. എന്നാല്‍ പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ദിലീപ് 2016 നവംബര്‍ 25ന് ചലച്ചിത്രതാരം കാവ്യാമാധവനെ വിവാഹം ചെയ്തു.