മോഹൻലാലിന്റെ നാടകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ കാണിക്കളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെക്കുറിച്ച് അറിയാമോ…??

in Entertainment

പ്രമുഖ രാഷ്ട്രീയ നേതാവ് പുരുഷൻ കടലുണ്ടി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെ കുറിച്ചാണ് പുരുഷൻ കടലുണ്ടി തുറന്ന് പറഞ്ഞത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അധികമാരും മുമ്പ്

ചർച്ച ചെയ്തിട്ടില്ല മമ്മൂട്ടി അഭിനയിച്ച നാടകത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ വളരെ മികച്ച പ്രകടനത്തെക്കുറിച്ചും പുരുഷൻ കടലുണ്ടി വാചാലനായത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത കർണഭാരം എന്ന സംസ്കൃത നാടകത്തിൽ മോഹൻലാൽ കർണ്ണനായി ഗംഭീര പ്രകടനം കാഴ്ചവെച്ചത് ഒട്ടുമിക്ക എല്ലാ മലയാളികൾക്കും മോഹൻലാൽ ആരാധകർക്കും

അറിയാവുന്ന വിഷയമാണ്. എന്നാൽ നാളിതുവരെയായി മമ്മൂട്ടി ആരാധകർക്ക് പോലും അത്രകണ്ട് അറിവില്ലായിരുന്ന മമ്മൂട്ടിയുടെ നാടകത്തെക്കുറിച്ച് ആണ് പുരുഷൻ കടലുണ്ടി വെളിപ്പെടുത്തുന്നത്. ഏകദേശം രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള നാടകത്തിൽ ഭീമൻ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. പുരുഷൻ കടലുണ്ടി സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന കാലത്താണ്

എറണാകുളത്ത് വെച്ച് ഈ നാടകം അരങ്ങേറിയത്. മണിക്കൂറുകൾ നീണ്ടു നിന്ന ഈ നാടകത്തിൽ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചു. സിനിമയ്ക്കുള്ളിൽ എന്ത് ടെക്നിക്ക് വേണമെങ്കിലും ചെയ്യാം പക്ഷേ ലൈവ് അല്ലെ, നാടകം കഴിഞ്ഞ് ഉടനെ തന്നെ മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഞാൻ കൈകൊടുത്തു കെട്ടിപ്പിടിച്ചു. മമ്മൂട്ടി ഒരു മഹാനടൻ ആയി മാറിയശേഷം

ആയിരുന്നു ഈ നാടകം മോഹൻലാൽ അഭിനയിച്ച നാടകങ്ങൾ ശ്രദ്ധിക്കപ്പെടുകയും ധാരാളം പ്രശംസകൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഈ നാടകത്തിന് വേണ്ടത്ര പബ്ലിസിറ്റി ലഭിച്ചിട്ടില്ല. അദ്ദേഹം സദസ്സിനെ പ്രകമ്പനം കൊള്ളിച്ച അഭിനയം ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്, പുരുഷൻ കടലുണ്ടി പറയുന്നു. ഭീമൻ ആയി മമ്മൂട്ടി അഭിനയിച്ച


നാടകത്തെക്കുറിച്ച് ചെറിയതോതിലെങ്കിലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ‘രണ്ടാമൂഴം’ എന്ന പ്രൊജക്ട് പാതിവഴിയിൽ മുടങ്ങിയിരിക്കുന്നതിനാൽ മമ്മൂട്ടി ഭീമൻ ആകുമോ എന്ന് ആരാധകർ വളരെ ആവേശത്തോടെ ഉറ്റു നോക്കുന്ന സാഹചര്യത്തിലാണ് പുരുഷൻ കടലുണ്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്

Leave a Reply

Your email address will not be published.

*