സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കനിഹ.. ഇതുകൊള്ളാലോ എന്ന് ആരാധകർ..

in Entertainment


മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്.

എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു. ആരോ​ഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. എങ്ങനെയാണ് ഈ 41ാം വയസ്സിലും ഇങ്ങനെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് താൻ ശരീര

സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന് കനിഹ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. ഇമോഷണലി, മെന്റലി, ഫിസിക്കലി നമ്മൾ ആരോ​ഗ്യത്തോടെ ഇരിക്കണമെന്നാണ് കനിഹ പറയുന്നതത്. എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും

കനിഹ പറയുന്നു.ഇപ്പോഴിതാ കനിഹ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. വളരെ ഹെവിയായിട്ടുള്ള വർക്ക് ഔട്ട് തന്നെയാണ് താരം ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക്

കമന്റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ശരീരത്തിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മലയാളത്തിൽ ഇന്നുള്ള പല യുവ നടിമാരെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായി കനിഹ കാണപ്പെടുന്നത് എന്നാണ് ഒരു കമന്റ്. പലരും പറയുന്നത് കനിഹ തങ്ങൾക്ക് ഒരു ഇൻസ്പിറേഷൻ ആണെന്നാണ്.